06 October Sunday

ബസിടിച്ച് പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

കൊയിലാണ്ടി> രണ്ടു ദിവസം മുൻപ് ചെങ്ങോട്ടുകാവ് പഴയ പഞ്ചായത്ത് ഓഫീസിനടുത്ത് വച്ച് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവാവ്‌ മരിച്ചു. ചെങ്ങോട്ടുകാവ് ജീസസ് ഹൗസിൽ ജീവരാഗ്‌(49) ആണ്‌ മരിച്ചത്‌. ചെങ്ങോട്ടുകാവിൽ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടയിൽ കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന വിക്രാന്ത് ബസ്സിടിച്ച് പരിക്കേൽക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  മരണം സംഭവിച്ചത്. ഭാര്യ: ജസ്ന (അധ്യാപിക, വിദ്വാനികേതൻ പബ്ലിക് സ്കൂൾ, പയ്യോളി ) മക്കൾ: ജീവ്ന, ജഗത്ചന്ദ്ര ജീവൻ. സഹോദരൻ: ജിതേന്ദു കുമാർ
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top