06 October Sunday

ഇടുക്കിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024

തൊടുപുഴ > ഇടുക്കി മുട്ടം ശങ്കരപ്പിള്ളിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാർ യാത്രക്കാരായ തൊടുപുഴ ചുങ്കം കണയനാനിക്കൽ പ്രിൻസ് ജോസഫ് (27), കുമ്പംകല്ല് കിഴക്കൻപറമ്പിൽ ആഷിക് (21) എന്നിവരാണ് അപകടത്തിൽപ്പെട്ടത്‌. ഇരുവരും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വ്യാഴം പകൽ 10.30നായിരുന്നു അപകടം. കട്ടപ്പനയിൽനിന്നും തൊടുപുഴയ്‍ക്ക് വന്ന ബസും മൂലമറ്റം ഭാഗത്തേക്ക് പോയ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.  ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top