11 December Wednesday

മണ്ണുമാന്തിയന്ത്രത്തിൽ തല കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം

വെബ് ഡെസ്‌ക്‌Updated: Thursday Oct 31, 2024

കോട്ടയം > കോട്ടയത്ത് മണ്ണുമാന്തിയന്ത്രത്തിൽ തല കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫാണ് മരിച്ചത്. വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രം സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.

വീടുപണി നടക്കുന്നതിനാൽ മുറ്റം നിരപ്പാക്കാനാണ് മണ്ണുമാന്തി യന്ത്രം എത്തിച്ചത്.  ഡ്രൈവർ പുറത്തേക്ക് പോയപ്പോൾ യന്ത്രം പ്രവർത്തിപ്പിക്കാൻ പോൾ ജോസഫ് ശ്രമിക്കുന്നതിനിടെയാണ് അപകടം. യന്ത്രം നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു.  പൊലീസും അ​ഗ്നി രക്ഷാ സേനയും സ്ഥലത്തെത്തി. മൃതദേഹം തുടർനടപടികൾക്കായ് ആശുപത്രിയിലേക്ക് മാറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top