11 October Friday

അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്; കാറിൽ തോക്കും മദ്യക്കുപ്പിയും

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

കോഴിക്കോട് > അമിതവേ​ഗത്തിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കം ബസ് സ്റ്റാൻഡിനു സമീപമാണ് സംഭവം. ബൈക്ക് യാത്രികരായ ദമ്പതികൾക്കാണ് പരിക്കേറ്റത്. ഇവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗത്തിലെത്തിയ കാർ ഇവരെ ഇടിക്കുകയായിരുന്നു. അപകടശേഷം രക്ഷപെടാൻ ശ്രമിച്ച കാർ യാത്രക്കാരെ നാട്ടുകാർ പിടികൂടി. പരിശോധനയിൽ കാറിൽ നിന്ന് മദ്യക്കുപ്പികളും തോക്കും കണ്ടെത്തി. മദ്യലഹരിയിലാണ് ഇവർ കാറോടിച്ചിരുന്നതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top