14 December Saturday

സേലത്ത് വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയടക്കം രണ്ട് പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

സേലം > സേലത്ത് ബൈക്കിൽ കാറിടിച്ച് തിരൂർ സ്വദേശിയടക്കം രണ്ട് നഴ്‌സിങ് വിദ്യാർഥികൾ മരിച്ചു. തിരൂർ പയ്യനങ്ങാടി തങ്ങൾസ് റോഡ് സ്വദേശി മച്ചിഞ്ചേരി കബീറിന്റ മകൻ നംഷിയാണ് മരിച്ചത്.

ബാംഗ്ലൂരിൽ നഴ്‌സിങ് വിദ്യാർഥിയായിരുന്നു. നംഷിയടക്കം നാലു പേർ 2 ബൈക്കുകളിലായി വരുന്നതിനിടെ ഒരു ബൈക്ക് റോഡിൽ വഴുതി മറിഞ്ഞു. ഈ ബൈക്ക് ഉയർത്തുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന കാറിടിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top