മലപ്പുറം> കൂട്ടിലങ്ങാടി ദേശീയപാതയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് മൂന്നു മരണം. രണ്ടു പേരുടെ നില ഗുരുതരം. പശ്ചിമ ബംഗാളുകാരായ സഹോദരങ്ങൾ എസ് കെ സാദത്ത്(40), എസ് കെ സബീർ അലി(47), സെയ്ദുൽ ഖാൻ (30) എന്നിവരാണ് മരിച്ചത്.
കോൺക്രീറ്റ് ജോലിക്ക് പോയ തൊഴിലാളികൾ സഞ്ചരിച്ച ഗുഡ്സ് ഓട്ടോ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രാവിലെ ആറരയോടെയായിരുന്നു അപകടം. പരിക്കേറ്റ നിസാമുദീൻ, ദീപക്കർ മണ്ഡൽ എന്നിവരം മഞ്ചേരി മെഡിക്കൽ കോളേജിൽ ആശുപത്രിയിലേക്ക് മാറ്റി.