08 October Tuesday

കുളനടയിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചു; ഒരു മരണം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കുളനട > പത്തനംതിട്ട കുളനടയിൽ ടൂറിസ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ബസ്‌ ഡ്രൈവർ മരിച്ചു. അപകടത്തിൽ 26-ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്‌ച രാവിലെയോടെയാണ്‌ സംഭവം.

മാനന്തവാടിയിൽ നിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പോയ ബസ്‌ എതിർ ദിശയിൽ വന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 45 യാത്രക്കാരാണ്‌ ബസിലുണ്ടായിരുന്നത്‌. രണ്ട്‌ വാഹനങ്ങളുടെയും ഡ്രൈവർമാരെ വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ്‌ പുറത്തെടുത്തത്‌. അപകടത്തിൽ നാല്‌ പേരുടെ നില അതീവ ഗുരുതമായി തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top