24 October Thursday

തമിഴ്‌നാട്ടിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പ്‌ കൊക്കയിലേക്കു മറിഞ്ഞ്‌ 3 പേർ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

മൂന്നാർ  >  ഏലത്തോട്ടത്തിൽ പണി കഴിഞ്ഞു തമിഴ്‌നാട്ടിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പു മറിഞ്ഞ് ഒരാൾ മരിച്ചു. ബോഡിപന്നൈ തോപ്പ് ഗ്രാമത്തിൽ കണ്ണൻ(46), ധനലക്ഷ്‌മി(42), അന്നക്കിളി(68) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പകൽ മൂന്നോടെയാണ് അപകടം. ബോഡിമെട്ടിൽനിന്ന്‌ ഇറക്കം ഇറങ്ങുന്നതിനിടെ മുന്തലിനുസമീപം എട്ടാമത്തെ ഹെയർപിൻ വളവിലാണ് ജീപ്പ് മറിഞ്ഞത്.



 23 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കണ്ണൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. ബോഡിയിൽനിന്ന്‌ എത്തിയ ആംബുലൻസിൽ പരിക്കേറ്റവരെ തേനി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 പത്തു പേർക്ക് സഞ്ചരിക്കാവുന്ന ജീപ്പിൽ തൊഴിലാളികളെ തിരുകി കയറ്റിയാണ് മിക്കപ്പോഴും ജീപ്പുകൾ പോകുന്നത്. ശാന്തൻപാറ, ഖജനാപാറ തുടങ്ങിയ ഏലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികളാണ് ഏറെയും. പന്നൈ തോപ് ഗ്രാമത്തിലെ ചിന്നത്തായി(22), പരമേശ്വരി(24), റാണി(42), തമിഴ് സെൽവി(30), ഉമ(26), പാപ്പ(59), പോതുമണി(48), പഞ്ചവർണം(52), നൂർജഹാൻ(48), പോതുമണി(38), തോപ്പുപട്ടി സ്വദേശികളായ പാപ്പ(45), അഭിനയ(16), ആനന്ദി(16), ചന്ദ്രലേഖ(38), ഭാനു(27), ബോഡി സ്വദേശികളായ കാമായി(65), അഴകുപിളൈ(36), പിചൈക്കനി(37), മാരിയമ്മാൾ(43), ഡ്രൈവർ ബീയൽറാം സ്വദേശി മുകേഷ് രാജൻ(36) എന്നിവരാണ്‌ പരിക്കേറ്റ് തേനി സർക്കാർ ആശുപത്രിയിൽ കഴിയുന്നവർ.


പ്രധാന വാർത്തകൾ
 Top