ചെങ്ങന്നൂർ > എം.സി റോഡിൽ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ആലപ്പുഴ എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷിനോയി (26), ചേർത്തല പള്ളിപ്പുറം സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻബത്തേരിക്കു പോകുകയായിരുന്നു ബസ് എതിരെ വന്ന കാറിലിടിച്ചാണ് അപകടം ഉണ്ടായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..