പുതുപ്പാടി> വെസ്റ്റ് പുതുപ്പാടിയില്‍ അജ്ഞാത വാഹനം ഇടിച്ച് കാല്നടയാത്രക്കാരൻ മരിച്ചു. നടുക്കുന്നുമ്മല്‍ രാജു (43) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച്ച പുലർച്ചെ നാലരയോടെ ഈങ്ങാപ്പുഴയിലെ ഹോട്ടലിലേക്ക് ജോലിയ്ക്ക് പോക്കുന്നത്തിനിടയിലാണ് അപകടം. രാജു തൊണ്ടമല റോഡിൽ നിന്നും ദേശീയപാതയിലേക്ക് കയറുന്നത്തിനിടയിൽ വയനാട് ഭാഗത്ത് നിന്നും എത്തിയ വാഹനം ഇടിച്ചിടുകയായിരുന്നു. വാഹനം കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുകയാണ്. താമരശേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..