01 April Saturday

കോട്ടയത്ത് മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്‌ത വീട്ടമ്മ ടാങ്കര്‍ലോറിയിടിച്ച് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

കോട്ടയം> കോട്ടയം മരങ്ങാട്ടുപ്പള്ളിയിൽ മരുമകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മ ടാങ്കര്‍ ലോറിയിടിച്ച് മരിച്ചു. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പള്ളിക്കത്തോട് അരവിക്കുഴി സ്വദേശി തകിടിയില്‍ ജിമ്മിയെ പരുക്കുകളോടെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടാങ്കർ ലോറി ബൈക്കിലും കാറിലും ഇടിച്ച് കയറുകയായിരുന്നു. എതിരെ വന്ന കാറിലും ടാങ്കര്‍ലോറി ഇടിച്ചു. ഇരുകാറുകള്‍ക്കും ഇടയില്‍പ്പെട്ട ബൈക്ക് യാത്രക്കാർ ലൈറിക്കടയിൽ കുടുങ്ങുകയായിരുന്നു. തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റ സോഫി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top