29 February Saturday

ആലപ്പുഴയിൽ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ്‌ കാറിടിച്ച്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

ആലപ്പുഴ > സന്ധ്യക്ക്‌ അമ്മ വിളക്ക്‌ കത്തിക്കുന്നതിനിടെ മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയ പിഞ്ചുകുഞ്ഞ്‌ കാറിടിച്ച്‌  മരിച്ചു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുവെളിയിൽ കണ്ടത്തിൽ രാഹുൽ ജി ക‌ൃഷ്‌ണന്റെ മകൾ ശിവാംഗി (പൊടി_ ഒമ്പതുമാസം) ആണ്‌ മരിച്ചത്‌.

ബുധനാഴ്‌ച വൈകിട്ട് 6.20നായിരുന്നു സംഭവം. ഓട്ടോ തൊഴിലാളിയായ രാഹുൽ സനാതനം വാർഡിൽ സായിക‌ൃപയിൽ വീട്ടിൽ  ഒന്നരവർഷമായി  വാടകയ്‌ക്ക്‌ താമസിക്കുകയാണ്‌. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റില്ല.  വളവിലാണ് വീട്. ഇരുട്ടുപരന്നതിനാൽ കുട്ടി പുറത്തിറങ്ങിയത് ആരുംകണ്ടില്ല. അപകടം നടന്ന  ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ: കാർത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നോർത്ത് പൊലീസ് കേസെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top