23 August Friday

ആ പിള്ളയല്ല ഈ പിള്ള

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

സ്വന്തം ലേഖകൻ
വൈസ‌് ചാൻസലർ ഡോ. വി പി മഹാദേവൻപിള്ളയുടെ വീടാണെന്ന‌് കരുതി വിസിയുടെ ബന്ധു ടിഎസ്എൻ പിള്ളയുടെ വീട‌് ഉപരോധിച്ച എബിവിപിക്കാർ ഇളിഭ്യരായി. ശനിയാഴ‌്ച രാവിലെയാണ‌് സംഭവം. ഏഴോടെ എബിവിപിയുടെ കൊടിയുമായി നാല‌ുപേർ കൊച്ചുള്ളൂർ പോങ്ങുംമൂട‌് അർച്ചനനഗറിലെത്തി. യൂണിവേഴ‌്സിറ്റി കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട‌് വിസി രാജിവെക്കണമെന്ന‌ മുദ്രാവാക്യവുമായി ഒരു വീടിന്റെ ഗേറ്റ‌് തള്ളിത്തുറന്ന‌് ഉപരോധം തുടങ്ങി. മഹാദേവൻപിള്ളയുടെ വീടാണെന്ന‌് തെറ്റിധരിച്ചാണ‌് നാല‌ുപേരും കുത്തിയിരുപ്പ‌് തുടങ്ങിയത‌്.

എന്നാൽ വിസിയുടെ ഭാര്യാപിതാവും ലയോള കോളേജിലെ മുൻ അധ്യാപകനുമായ ടിഎസ്എൻ പിള്ളയുടെ വീടായിരുന്നു അത‌്. വിസിയുടെ ഭാര്യാമാതാവ‌് മാത്രമാണ‌് ഇവിടെ ഉണ്ടായിരുന്നത‌്. എബിവിപിക്കാർ വാതിലിലും ജനലിലും ഇടിച്ച‌് ശബ‌്ദം ഉണ്ടാക്കിയതോടെ അവർ ഭയന്നു.
ബഹളംകേട്ട‌് അയൽവാസികൾ ഓടിക്കൂടി. തുടർന്ന‌് മെഡിക്കൽ കോളേജ് എസ്‌ ഐ ശ്രീകാന്തിന്റെ നേതൃത്വത്തിൽ പൊലീസ‌് സ്ഥലത്തെത്തി. ഉപരോധം നടത്തിയ വിഷ‌്ണു, അഖിൽ, സ‌്റ്റീഫൻ, മനോജ‌് എന്നിവരെ അറ‌സ‌്റ്റ‌് ചെയ‌്തു.


പ്രധാന വാർത്തകൾ
 Top