24 August Saturday

വിസിയുടെ വീട് മാറിയതറിയാതെ എബിവിപി ഉപരോധം; പ്രതിഷേധം ഭാര്യാപിതാവിന്റെ വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

തിരുവനന്തപുരം> കേരള സര്‍വ്വകലാശാല വിസിയുടെ വീടെന്ന് കരുതി എബിവിപി പ്രവർത്തകർ ഉപരോധിച്ചത് ഭാര്യാപിതാവിന്റെ വീട്. വീട് മാറിയെന്നറിയാതെ 15 മിനിറ്റ് വീടിന്റെ വരാന്തയില്‍ കുത്തിയിരുന്ന മുദ്രാവാക്യം വിളിച്ച നാല് എബിവിപി പ്രവര്‍ത്തകരെ പൊലീസ് എത്തിയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രൊഫസര്‍ മഹാദേവന്‍ പിളളയുടെ ഭാര്യാമാതാവ് മാത്രമാണ് ഉപരോധം നടക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്നത്.

രാവിലെ 7 മണിയോടെയാണ് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വിഷ്ണുവിന്റെ നേതൃത്വത്തില്‍ വീടുപരോധിക്കാൻ എത്തിയത്. ആദ്യം കണ്ട വീടിന്റെ ഗേറ്റ് തളളിതുറന്ന് അകത്ത് കയറി വരാന്തയിലിരുന്ന് മുദ്രാവാക്യം വിളി തുടങ്ങി. എന്നാല്‍ ഉപരോധിച്ചത് കേരളാ വിസി മഹാദേവന്‍ പിളളയുടെ ഭാര്യാപിതാവും ലയോള കോളേജിലെ മുന്‍ അധ്യാപകനുമായ ടിഎസ്എന്‍ പിളളയുടെ വീടാണെന്ന് പ്രവർത്തകർ അറിഞ്ഞില്ല.

കേരളാ വൈസ് ചാന്‍സിലര്‍ മഹാദേവന്‍പിളള താമസിക്കുന്നത് അതിന് പുറകിലത്തെ വീട്ടിലാണ്. ബഹളം കേട്ട് വൃദ്ധയായ ഭാര്യാമാതാവ് ഭയപ്പെട്ട് ഇരിക്കുമ്പോള്‍ മെഡിക്കല്‍ കോളേജ് എസ്‌ഐ ശ്രീകാന്തിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നാല് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top