26 February Wednesday

വഞ്ചിയൂർ സംസ്‌കൃത സെന്ററിൽ എബിവിപി ആക്രമണം; ഏഴ്‌ എസ്എഫ്ഐ പ്രവർത്തകർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020
വഞ്ചിയൂർ > വഞ്ചിയൂർ സംസ്കൃത സെന്ററിൽ എബിവിപി ആക്രമണത്തിൽ എസ്എഫ്ഐ പ്രവർത്തകർക്ക്‌ പരിക്ക്‌.  അഖിൽ ആർ ജി, ശ്യാംശശി, രാജീവ്, അഖിലേഷ്, യദു കൃഷ്ണൻ, പ്രവീൺ, അജിത് എന്നി എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
എബിവിപി ജില്ലാ കമ്മിറ്റി അംഗമായ ശ്രീകാന്ത്, എസ് അഖിൽ, വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികളെ ആക്രമിച്ചത്.  കഴിഞ്ഞ ദിവസം നടന്ന എബിവിപി സമരത്തിൽ വിദ്യാർഥികൾ പങ്കെടുത്തില്ല എന്ന കാരണം പറഞ്ഞു വിദ്യാർഥികളെ മർദിച്ചതിനു ശ്രീകാന്തിനെ കോളേജിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്തിരുന്നു. എന്നാൽ വ്യാഴാഴ്ച വീണ്ടും സംഘമായെത്തിയ ഇവർ എസ്എഫ്ഐ പ്രവർത്തകരെ മർദിക്കുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top