16 November Saturday

പറവൂരില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്കുനേരെ എബിവിപി ക്രിമിനല്‍ സംഘത്തിന്റെ വധശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Jul 26, 2019

എബിവിപിക്കാരുടെ അക്രമത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നിയോഗ്‌

പറവൂര്‍ > പറവൂര്‍ മാല്യങ്കര എസ് എന്‍ എം പോളിടെക്‌നിക്കില്‍ എബിവിപിക്കാര്‍ എസ്എഫ്‌ഐ നേതാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. കൊട്ടുവള്ളിക്കാട് സ്വദേശിയും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ നിയോഗ് (21) ഗുരുതര പരിക്കുകളോടെ പറവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ചാലാക്ക ശ്രീ നാരായണ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

വെള്ളിയാഴ്‌ച്ച ഉച്ചയ്‌ക്ക് ശേഷമായിരുന്നു സംഭവം. കാമ്പസില്‍ വച്ച് ഒറ്റക്ക് നിന്ന നിയോഗിനെ മുപ്പതംഗ ക്രിമിനല്‍ സംഘം കമ്പിവടിയും, കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. തലക്കും, നെഞ്ചിനും കാര്യമായ പരിക്കുണ്ട്.

കാമ്പസില്‍ മാസങ്ങള്‍ക്കു മുമ്പ് നടന്ന പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നിയോഗ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ എബിവിപി പ്രവര്‍ത്തകര്‍ അസന്തുഷ്‌ടരായിരുന്നു. പലവട്ടം നിയോഗിനെ ആക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഇതിനിടയില്‍ ആക്രമണത്തില്‍ പരിക്കേറ്റ നിയോഗിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത് ക്രിമിനലുകളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നു. ലാബിന്റെ പോരായ്മകളും ശുദ്ധജല ദൗര്‍ലഭ്യമുള്‍പ്പടെയുള്ള മറ്റ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയ നിയോഗ് പ്രിന്‍സിപ്പലിന്റേയും മാനേജ്‌മെന്റിന്റേയും കണ്ണിലെ കരടായി മാറി.

മാനേജ്‌മെന്റിന്റെ കൊള്ളരുതായ്‌മകളെ ചോദ്യം ചെയ്‌തതിന്റെ പേരില്‍ എസ്എഫ്‌ഐ നേതാവിനെതിരെ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നിലപാട് അംഗീകരിക്കാനാവില്ലെന്നും ക്യാമ്പസിനകത്തെ ക്രിമിനലുകളെ പുറത്താക്കണമെന്നും, ആവശ്യമായ തിരുത്തല്‍ നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ്എഫ്‌ഐ ഏരിയാ കമ്മിറ്റി അറിയിച്ചു.


പ്രധാന വാർത്തകൾ
 Top