19 February Tuesday

അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിക്കുന്ന വീടിന് കോടിയേരി തറക്കല്ലിട്ടു; മൂന്നുമാസത്തിനകം വീടൊരുങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jul 23, 2018

അഭിമന്യുവിന്റെ അച്ഛനെ കോടിയേരി ആശ്വസിപ്പിക്കുന്നു

ഇടുക്കി > കൊട്ടക്കൊമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിനായി നിര്‍മ്മിക്കുന്ന വീടിന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തറക്കല്ലിട്ടു. കൊട്ടക്കൊമ്പൂരിലേക്കുള്ള റോഡിനുസമീപം വിലയ്ക്ക് വാങ്ങിയ 10 സെന്റ് സ്ഥലത്ത്‌ നിര്‍മ്മിക്കുന്ന വീടിനാണ് കോടിയേരി ഇന്ന് തറക്കല്ലിട്ടത്. വീട് മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കുമെന്ന് ചടങ്ങിനു ശേഷം അദ്ദേഹം പറഞ്ഞു.

എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകയും മറ്റ് സംഭാവനകളും കൊണ്ടാണ് വീട് നിര്‍മിക്കുന്നത്. തറക്കല്ലിടുന്നതിനായി ഇന്ന് രാവിലെ ഇടുക്കിയിലെത്തിയ കോടിയേരി വട്ടവടയിലെത്തി അഭിമന്യുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു.

തറക്കല്ലിടല്‍ ചടങ്ങ്‌

തറക്കല്ലിടല്‍ ചടങ്ങ്‌



ഒരു നാടുമുഴുവന്‍ ഈ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് മാതാപിതാക്കളെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ ചിത്രങ്ങളടക്കമുള്ള ആല്‍ബവും കുടുംബം നേതാക്കളെ കാണിച്ചു. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍, മന്ത്രി എം എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top