20 May Monday

അഭിമന്യുവിന്റെ കൊലപാതകം: മൂന്ന്‌ പോപ്പുലർ ഫ്രണ്ടുകാർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

കൊച്ചി>  മഹാരാജാസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയും  എസ്‌എഫ്‌ഐ നേതാവുമായ അഭിമന്യു(20)വിനെ കുത്തിക്കൊന്ന കേസിൽ  മൂന്ന്‌ പേരുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തി. എസ്‌ഡിപിഐ ‐പോപ്പുലർ ഫ്രണ്ട്‌ പ്രവർത്തകരായ ഫോർട്ട് കൊച്ചി സ്വദേശി റിയാസ്, പത്തനംതിട്ട സ്വദേശികളായ ബിലാല്‍, ഫാറൂഖ്  എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.പത്തനംതിട്ട സ്വദേശിയായ  ഫറൂഖ്‌ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്‌.

ഇവർ ഉൾപ്പെടെ എഴു പേരെയാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലുള്ളവർ കോളജിലെ വിദ്യാർത്ഥികൾ അല്ലെന്നും പൊലീസ്‌ പറഞ്ഞു. ഇനിയും പ്രതികളെ പിടിക്കൂടാനുണ്ട്‌. 20ഓളം പേരാണ്‌ അക്രമിസംഘത്തിലുണ്ടായിരുന്നത്‌.

നവാഗതരെ സ്വീകരിക്കാനായി ക്യാമ്പസ്‌ അലങ്കരിച്ചു നിൽക്കുകയായിരുന്ന വിദ്യാർത്ഥികളെ അതിക്രമിച്ചു കയറിയ  ക്യാമ്പസ്‌ ഫ്രണ്ട്‌ ‐എസ്‌പിക്കാർ ആക്രമിക്കുകയായിരുന്നു.

അഭിമന്യുവിനൊപ്പം, തീവ്രവാദിസംഘം കുത്തിവീഴ‌്ത്തിയ അർജുന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ‌്. അർജുന്റെ കരളിലാണ‌് കത്തി തുളഞ്ഞുകയറിയത‌്.  കുത്തേറ്റ മറ്റൊരു വിദ്യാർത്ഥി വിനീതും ചികിത്സയിലാണ‌്.

 

പ്രധാന വാർത്തകൾ
 Top