08 August Saturday

തീവ്രവാദിഭീഷണി; കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം പൊലീസ്‌ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

കൊച്ചി > തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികൾക്ക്‌ സഹായം നൽകിയെന്ന്‌ സംശയിക്കുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം പൊലീസ്‌ കസ്റ്റഡിയിലായി.  കൊച്ചിയിലെ കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ്‌ കസ്റ്റഡിയിലെടുത്തത്‌.
 ഇയാളെ തമിഴ്‌നാട്‌ പൊലീസിന്‌ കൈമാറും. രണ്ട്‌ ദിവസം മുമ്പാണ്‌ ഇയാൾ ബഹ്‌റൈനിൽ നിന്ന്‌ കൊച്ചിയിലെത്തിയത്‌. ഇയാളുടെ കൂടെയുണ്ടായിരുന്ന സുൽത്താൻ ബത്തേരി സ്വദേശിനിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top