29 September Friday

പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ ശ്രീനാരായണ ഗുരുവിന്റെ ചിത്രം സ്ഥാപിക്കണം: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ന്യൂഡൽഹി> പുതിയ പാർലമെന്റ്‌  മന്ദിരത്തിൽ ശ്രീനാരായണഗുരുവിന്റെ ചിത്രം സ്ഥാപിക്കണമെന്ന് എ എ റഹിം എം പി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്‌ ജോഷിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്റെ ദർശനങ്ങളും ദേശകാലങ്ങളെ അതിജീവിക്കുന്നതാണ്.  അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മേൽക്കൈയുണ്ടായിരുന്ന കാലഘട്ടത്തിൽ  മനുഷ്യരെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നത് ഗുരു ദർശനങ്ങളാണ്.

ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്യാനും സാമൂഹ്യ ജീവിതത്തെ ജനാധിപത്യവൽക്കരിക്കാനും ഗുരുദേവ ദർശനങ്ങൾ ജനങ്ങളോടാഹ്വാനം ചെയ്‌തു.  ഇന്ത്യയിലാകെ  സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന ഗുരുവിന്റെ  ചിത്രം പാർലമെന്റിൽ  സ്ഥാപിക്കുക വഴി ജനാധിപത്യത്തിന്റെ നെടുംതൂണുകളായ സമത്വം, നീതി, സാഹോദര്യം ബഹുസ്വരത തുടങ്ങിയ ആശയങ്ങളെ ഓർമിപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്നും കത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top