05 December Thursday

മലപ്പുറത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

മലപ്പുറം > മലപ്പുറം വെള്ളാമ്പുറത്ത് യുവാവിനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. കാളികാവ് പൂളമണ്ണയിൽ കൂരി ഷിബു (43)ആണ് മരിച്ചത്. ഇന്ന് രാത്രി 7.30ഓടെ ഷൊർണൂരിൽനിന്ന് നിലമ്പൂരിലേക്ക് പോയ ട്രെയിൻ തട്ടിയതായാണ്‌ വിവരം. വണ്ടൂർ പൊലീസ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം കാളികാവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തും. ബാപ്പ: ബീരാൻ. ഉമ്മ: സുബൈദ. ഭാര്യ: നിജില. മക്കൾ: അസ്ക്കറലി, ഫർഹാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top