22 January Saturday

ആസൂത്രിത കൊലപാതകം ; ശക്തമായ പ്രതിഷേധമുയരണം : എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021



തിരുവനന്തപുരം
തിരുവല്ലയിൽ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപിന്റേത്‌ ആസൂത്രിത കൊലപാതകമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ പറഞ്ഞു. ജനകീയനായ പ്രവർത്തകനെയാണ്‌ അരുംകൊല ചെയ്‌തത്‌. അങ്ങേയറ്റം പ്രതിഷേധാർഹമാണിത്‌. നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്‌എസ്‌ ഗൂഢാലോചനയുടെ ഭാഗമാണിത്‌.

പത്തനംതിട്ട ജില്ലയിലും പെരിങ്ങരയിലും ബിജെപി വിട്ട്‌ നിരവധിപേർ സിപിഐ എമ്മിനോട്‌ അടുക്കുന്നു. സന്ദീപടക്കമുള്ള പ്രവർത്തകർ ഇതിന്  നേതൃത്വം നൽകിയത് സംഘപരിവാറിനെ അലോസരപ്പെടുത്തി. ഗൂഢാലോചന നടത്തി സന്ദീപിനെ കൊലപ്പെടുത്തുകയായിരുന്നു. കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനം നിരവധി അക്രമത്തെ അതിജീവിച്ചാണ്‌ പ്രവർത്തിക്കുന്നത്‌. സമാധാനമാണ്‌  സിപിഐ എം എക്കാലവും ആഗ്രഹിക്കുന്നത്‌. ആർഎസ്‌എസ്‌ കൊലക്കത്തിക്ക്‌ മുന്നിൽ കീഴടങ്ങാത്ത പ്രസ്ഥാനമാണ്‌ സിപിഐ എം.

കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണം. എല്ലാവിഭാഗം ജനങ്ങളും ഇതിനെതിരെ പ്രതിഷേധിക്കണം. സന്ദീപിന്റെ രക്തസാക്ഷിത്വത്തിൽ അനുശോചിക്കുന്നതായും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top