18 May Tuesday

പ്രതിപക്ഷ നേതാവിന്റെ പദപ്രയോഗം‌ ‌രാഷ്‌ട്രീയമര്യാദ ലംഘിച്ച്‌‌: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021

തൃശൂർ > ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ്‌ നടത്തുന്ന പദപ്രയോഗങ്ങൾ രാഷ്‌ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ലംഘിച്ചാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. മുഖ്യമന്ത്രിയെ എന്തും പറയാം എന്ന നിലയിലേക്ക്‌ തരംതാഴരുതെന്ന്‌ അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു‌. 

പ്രതിദിന വാർത്താസമ്മേളനങ്ങളിൽ വസ്‌തുതാരഹിതമായ ധാരാളം ആക്ഷേപങ്ങളുന്നയിച്ചാണ് എൽഡിഎഫിനെയും മുഖ്യമന്ത്രിയെയും ചെന്നിത്തല അധിക്ഷേപിക്കുന്നത്‌. മൻസൂർ വധക്കേസുമായി ബന്ധപ്പെട്ട്‌ കെ സുധാകരൻ പറയുന്നത്‌ ആരും ഗൗരവമായി എടുക്കില്ല. വായിൽ തോന്നിയതെന്തും പറയുന്നയാളാണ്‌ സുധാകരൻ. ലോകായുക്ത വിധിയുടെ അടിസ്ഥാനത്തിൽ  മന്ത്രി ജലീൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കുകയാണെന്നും വിജയരാഘവൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top