14 October Monday

ന്യൂനപക്ഷങ്ങൾക്കിടയിൽ ലീ​ഗ് തെറ്റിദ്ധാരണ പരത്തുന്നു: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

മലപ്പുറം> ന്യൂനപക്ഷ സമുദായങ്ങളിലും പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലും ഇടതുവിരുദ്ധ തെറ്റിദ്ധാരണ രൂപപ്പെടുത്താൻ മുസ്ലിംലീ​ഗ് ബോധപൂർവം ശ്രമിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അം​ഗം എ വിജയരാഘവൻ പറഞ്ഞു. മുസ്ലിം വോട്ട് ബാങ്ക് ഉണ്ടാക്കുകയാണ് ലീ​ഗ് ലക്ഷ്യം. ഓരോ വിഷയത്തെയും വർ​ഗീയ വീക്ഷണത്തോടെ കാണുന്നത് സമൂഹത്തിന് ​ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള പ്രചാരണമാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ജനസ്വീകാര്യത ഇല്ലാതാക്കുകയാണ് ലക്ഷ്യം. ‌ഇത് ജനങ്ങൾ നിരാകരിക്കും. ദി ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചില മാധ്യമങ്ങൾക്ക് ഇടതുപക്ഷ വിരുദ്ധ താൽപ്പര്യമാണ്. ലീ​ഗിന് പതിച്ചുകൊടുത്ത സ്ഥലമല്ല മലപ്പുറമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top