Deshabhimani

ബിജെപിക്ക്‌ തിരിച്ചടിയായത്‌ 
ദുർബലവിഭാഗങ്ങളുടെ 
പ്രതിരോധം: 
എ വിജയരാഘവൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 11:36 PM | 0 min read


കൊടക്കാട്‌ 
(കാസർകോട്‌)
ദുർബല ജനവിഭാഗങ്ങൾ കരുത്തോടെ ഇടപെട്ടതിനാലാണ്‌ ബിജെപിക്ക്‌ ഒറ്റയ്‌ക്ക്‌ പാർലമെന്റിൽ ഭൂരിപക്ഷം കിട്ടാതിരുന്നതെന്ന്‌ അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ എ വിജയരാഘവൻ. കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം കൊടക്കാട്‌ കെ കുഞ്ഞിരാമൻ നഗറിൽ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

യുപിയിലും മഹാരാഷ്ട്രയിലും അതീവ ദുർബലരുടെ പ്രതിരോധം ബിജെപിയെ തോൽപ്പിച്ചു. ആ ജനവിഭാഗത്തിന്റെ അഭിമാനാർഹമായ മുന്നേറ്റമാണിത്‌. പുതിയ കാലത്തിന്റെ പ്രശ്‌നം മനസ്സിലാക്കി പ്രവർത്തനശൈലിയും സംഘാടനവും പുനഃക്രമീകരിക്കണം. ഗ്രാമീണതലത്തിൽ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരണം. കേരളത്തിലും ജാതി, മത വർഗീയത ഏറിവരുന്നു. പൊതുബോധ നിർമിതിയിലെ മാറ്റങ്ങളറിഞ്ഞ്‌ പ്രതിരോധിച്ചാലേ മുന്നേറാനാകൂവെന്നും വിജയരാഘവൻ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home