13 August Thursday

വിനോദയാത്രാ സംഘത്തിലെ വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Dec 6, 2019

റൈസ മോൾ

ബത്തേരി >  എറണാകുളത്ത് നിന്നും വയനാട്ടിൽ വിനോദയാത്രക്കെത്തിയ കോളേജ് വിദ്യാർഥിനി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം മഹാരാജാസ് കോളേജിലെ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ്‌ രണ്ടാം വർഷ വിദ്യാർഥിനി റൈസ മോൾ (22) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് നാലോടെ കാരാപ്പുഴ ഡാം പരിസരത്താണ്‌ കുഴഞ്ഞുവീണത്. മുട്ടിലിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി നെരപ്പ്‌ കളരിക്കൽ അബ്ദുൾ സലാമിന്റെയും റഷീദയുടെയും മകളാണ്. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് മഹാരാജാസ് കോളേജിൽ നിന്നും വിനോദയാത്ര സംഘം മൂന്ന് ദിവസത്തെ വയനാട്, ഊട്ടി സന്ദർശനത്തിന് പുറപ്പെട്ടത്.

വെള്ളിയാഴ്ച രാവിലെ എടക്കൽ ഗുഹ സന്ദർശിച്ച ശേഷമാണ് കാരാപ്പുഴ ഡാമിലെത്തിയത്. ഇവിടെ സന്ദർശനം കഴിഞ്ഞ് ബസിൽ കയറാൻ നടന്നു പോവുന്നതിനിടെയാണ് കുഴഞ്ഞു വീണത്. ചിക്കൻപോക്സ് പിടിപെട്ട് സുഖം പ്രാപിച്ചതിന് ശേഷമാണ് റൈസ മോൾ വിനോദ സഞ്ചാരത്തിന് എത്തിയത്.വിനോദയാത്രാ സംഘത്തിലെ മറ്റൊരു വിദ്യാർഥിക്ക് അസുഖം ബാധിച്ചതിനാൽ ഊട്ടി യാത്ര ഒഴിവാക്കി മൂന്ന് ദിവസവും വയനാട് സന്ദർശനം നടത്താനായിരുന്നു തീരുമാനം.

 മൃതദേഹം ബത്തേരി താലൂക്ക് ഗവ.ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച ഉച്ചക്ക് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം വെസ്റ്റ് മുളവൂർ ജുമാ മസ്ജിദ് പള്ളി ശ്മശാനത്തിൽ കബറടക്കും. സഹോദരൻ: അസ്കർ(മൂവാറ്റുപുഴ എസ്എൻഡിപി ഹൈസ്കൂൾ പ്ലസ് ടു വിദ്യാർഥി).
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top