21 September Saturday

എ പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്; നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 24, 2019

ന്യൂഡൽഹി> തെരഞ്ഞെടുപ്പ‌് വിജയത്തിന്റെ പേരിൽ  പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ചതിന് കോൺഗ്രസ‌് പുറത്താക്കിയ മുൻ എംപി എ പി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്. മോഡിയുമായി അബ്ദുള്ളക്കുട്ടി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. മോഡിയെ കൂടാതെ അമിത് ഷായുമായും അബ്ദുള്ളക്കുട്ടി ഇന്ന‌് കൂടിക്കാഴ്ച നടത്തും. ദക്ഷിണ കന്നടയിലെ ബിജെപി നേതാവായ ന‌ളിൻ കുമാർ കട്ടീലാണ‌് അബ്ദുള്ളകുട്ടിയെ ബിജെപിയിലേക്ക‌് എത്തിക്കുന്നത‌്.

മോഡിയുമായുള്ള കൂടികാഴ്ചക്ക‌് ശേഷം മുന്നണിയിൽ ചേരാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി പറ‍ഞ്ഞു. ഇരുവരുമായുള്ള കൂടികാഴ്ചക്ക‌് ശേഷം അബ്ദുള്ളക്കുട്ടി മാധ്യമങ്ങളെ കാണുമെന്നാണ‌് സൂചന.

നരേന്ദ്രമോഡിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ‌് അബ്ദുള്ളകുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത‌്. പോസ്റ്റിൽ മോഡിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top