തിരുവനന്തപുരം
സാമൂഹ്യ നീതി, ജനാധിപത്യം, അവസര സമത്വം എന്നിവയിലൂന്നിയായിരിക്കണം ജ്ഞാന സമൂഹം നിർമിക്കപ്പെടേണ്ടതെന്ന് ചരിത്രകാരനായ പ്രൊഫ. കെ എൻ ഗണേഷ്. യൂത്ത് സമ്മിറ്റിൽ "അധ്വാന ശക്തിയും ജ്ഞാന സമൂഹവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ജ്ഞാനം, ആധുനിക ജ്ഞാനം എന്നിങ്ങനെയുള്ള വേർതിരിവുകൾ ഇനി വേണമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. എല്ലാ അറിവുകളെയും പുതിയ രൂപത്തിലേക്ക് മാറ്റാനാകും. പരമ്പരാഗത അറിവുകളിലുള്ള അശാസ്ത്രീയത എടുത്തുകളഞ്ഞ് അതിനെ ശാസ്ത്രീയമാക്കണം –-അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..