18 September Wednesday

സാമുദായിക സംവരണത്തിനെതിരായ ഹൈക്കോടതി ജഡ‌്ജിയുടെ പരാമർശം: അനുചിതമായെന്ന‌് എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

തിരുവനന്തപുരം>  സാമുദായിക സംവരണത്തിനെതിരായ ഹൈക്കോടതി ജഡ‌്ജിയുടെ പരാമർശം അനുചിതമായെന്ന‌് നിയമ മന്ത്രി എ കെ ബാലൻ പറഞ്ഞു. വ്യക്തിപരമായ അഭിപ്രായങ്ങൾ ജസ‌്റ്റീസിന്റെ സ്ഥാനത്തിരുന്ന‌് നടത്താൻ പാടില്ലാത്തതായിരുന്നു. ജഡ‌്ജിയുടെ മനസിലിരുപ്പാണ‌് വാക്കുകളായി പുറത്തുവന്നത‌്. ഇതുമായി ബന്ധപ്പെട്ട ഒരു കേസ‌് തന്റെ മുന്നിൽ പരിഗണനയ‌്ക്കുവരുമ്പോഴുണ്ടാകാവുന്ന മനോനിലയാണ‌് പുറത്തുവന്നത‌്.

സംവരണവുമായി ബന്ധപ്പെട്ട കേസുകളിൽ ജൂഡീഷ്യൽ മനസ‌് ഏതുനിലയിലുള്ള നിലപാട‌് സ്വീകരിക്കുമെന്ന സംശയത്തിന‌് ഉതകുന്ന വാക്കുകളാണ‌് ജഡ‌്ജിയിൽനിന്നുണ്ടായത‌്. ഇത‌് തെറ്റായ സന്ദേശം നൽകുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന‌് മറുപടിയായി മന്ത്രി പറഞ്ഞു. കൊച്ചിയിൽ തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിലായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ചിദംബരേഷിന്‍റെ വിവാദ പരാമർശം. ബ്രാഹ്മണന്‍ വര്‍ഗ്ഗീയ വാദിയല്ല. എപ്പോഴും മറ്റുള്ളവരുടെ വികാരം മാനിക്കുന്നവനാണ്. അഹിംസാവാദിയാണ്. മനുഷ്യ സ്നേഹിയാണ്. അങ്ങനെയുള്ള ആളുകളാണ് കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top