29 February Saturday
കേരളത്തെക്കുറിച്ച്‌ അറിയാനും പഠിക്കാനും ഗവർണർ തയ്യാറാകണം

ലൗജിഹാദ്‌: സിറോ മലബാർ സഭയുടെ നിലപാട്‌ പുനപരിശോധിക്കണം - എ എ റഹീം

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

കൊച്ചി > ലൗജിഹാദുമായി ബന്ധപ്പെട്ട്‌ സിറോ മലബാര്‍ സഭയുടെ നിലപാട്‌ പുനപരിശോധിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു. ലൗ ജിഹാദ് ആരോപണം ആര്‍എസ്എസിനെ സഹായിക്കാനേ ഉപകരിക്കൂ. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് സിറോ മലബാര്‍ സഭ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ കൂടുതല്‍ വേട്ടയാടാന്‍ ഇത്തരം ഇടയലേഖനങ്ങള്‍ കാരണമാകുമെന്ന് സഭ നേതൃത്വം മറക്കരുത്‌. സഭയിൽ തന്നെ ഒരുവിഭാഗം മതേതര ചിന്തഗതിയുള്ളവർ ഇതിനെ എതിർക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെക്കുറിച്ച്‌ അറിയാനും പഠിക്കാനും ഗവർണർ തയ്യാറാകണം. ഒരുകാലത്തും കാണാത്ത രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ്‌ ഗവർണർ നടത്തികൊണ്ടിരിക്കുന്നത്‌. സർക്കാരിനോടും മുഖ്യമന്ത്രിയോടും പറയേണ്ട കാര്യങ്ങൾ പരസ്യമായി മാധ്യമങ്ങളോട്‌ പറയുന്നത്‌ ശരിയല്ല. നാളെ ചാനൽ ചർച്ചകളിലും ഗവർണറെ കണ്ടാൽ അത്ഭുതപ്പെടേണ്ട കാര്യമില്ല. ബംഗാളിനും ത്രിപുരക്കും ശേഷം കേരളം എന്ന ലക്ഷ്യത്തോടെയാണ്‌ ഗവർണർ പ്രവർത്തിക്കുന്നത്‌. ഗവർണറുടെ ഓഫീസ്‌ ഉപയോഗിച്ച്‌ സംസ്ഥാന സർക്കാരിനെ തകർക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും എ എ റഹീം ആരോപിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top