28 March Tuesday

ലോകത്ത്‌ നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ കേരളവും; "ന്യൂയോർക്ക്‌ ടൈംസ്‌' പട്ടികയിൽ ഇന്ത്യയിൽനിന്ന്‌ ഏക സംസ്ഥാനം

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

തിരുവനന്തപുരം > 2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത്‌ ന്യൂയോർക്ക്‌ ടൈംസ്‌. ഇന്ത്യയിൽ നിന്നും കേരളമാണ് പട്ടികയിൽ ഉൾപ്പെട്ട ഏക സംസ്ഥാനം. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോർക്ക് ടൈംസ് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. പട്ടികയില്‍ പതിമൂന്നാമതായാണ് ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മനോഹരമായ കടല്‍ത്തീരങ്ങളും, കായലുകളും രുചികരമായ ഭക്ഷണങ്ങളാലും സാംസ്‌കാരിക തനിമയാലും പ്രശസ്‌തമാണ് കേരളമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു. വൈക്കത്തഷ്‌ട‌മി ഉത്സവത്തെ കുറിച്ചും സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം പദ്ധതിയേയും ന്യൂയോര്‍ക്ക് ടൈംസ് പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

ലണ്ടൻ, ജപ്പാനിലെ മോറിയോക്ക, സ്‌കോട്ട്‌ലൻഡിലെ കിൽമാർട്ടിൻ ഗ്ലെൻ, ന്യൂസിലൻഡിലെ ഓക്‌ലൻഡ്‌, കാലിഫോർണിയയിലെ പാം സ്‌പ്രിങ്‌സ്‌, ഓസ്‌ട്രേലിയയിലെ കംഗാരു ഐലൻഡ്‌, നോർവേയിലെ ട്രോംസോ എന്നിവയ്‌ക്കൊപ്പമാണ്‌ കേരളവും ഇടം പിടിച്ചത്‌. വൈക്കത്തഷ്‌ടമി ഉത്സവവും, കുമരകം, മറവൻതുരുത്ത്‌ എന്നീ സ്ഥലങ്ങളും സഞ്ചാരികൾക്ക്‌ ഏറെ പ്രിയപ്പെട്ട ഇടങ്ങളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ന്യൂയോർക്ക്‌ ടൈംസ്‌ റിപ്പോർട്ട്‌ ഈ ലിങ്കിൽ വായിക്കാം:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top