21 February Friday

ഓഖി ദുരന്തബാധിതർക്ക‌് കൂടുതൽ ആശ്വാസം; 38 കുടുംബങ്ങൾക്ക‌് കൂടി വീട‌് നിർമിക്കാൻ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

തിരുവനന്തപുരം> ഓഖി ദുരന്തബാധിതര്‍ക്ക് ഭവനനിര്‍മാണത്തിന് കൂടുതല്‍ തുക അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയില്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളില്‍ ഭൂരഹിത- ഭവനരഹിതരായവരുടെ കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണത്തിന് 3.44 കോടി രൂപ അനുവദിക്കാനാണ് മന്ത്രിസഭാ തീരുമാനം.

ഭൂരഹിതരായ 32 പേര്‍ക്കും ഭവനരഹിതരായ ആറു പേര്‍ക്കുമാണ് ധനസഹായം. ഭൂരഹിതരായവര്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മ്മിക്കുന്നതാണ് പദ്ധതി. നേരത്തെ ഓഖി ഫണ്ടില്‍ നിന്നും ഭവനപദ്ധതിക്കായി അനുവദിച്ച 7.41 കോടി രൂപയില്‍ ബാക്കിയുള്ള തുകയും ഈ പദ്ധതിക്കായി വിനിയോഗിക്കും. ഓഖി ദുരിതബാധിതരിൽ വീട് നഷ്ടപ്പെട്ട ചില കുടുംബങ്ങൾക്ക് മുട്ടത്തറയിലെ മത്സ്യത്തൊഴിലാളി ഫ്ലാറ്റ് അനുവദിച്ചിരുന്നു.
 


പ്രധാന വാർത്തകൾ
 Top