10 October Thursday

ഗുരുവായൂരിൽ ഇന്ന്‌ 354 വിവാഹം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

​ഗുരുവായൂർ > ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്‌ച വിവാഹ മാമാങ്കം. 354  വിവാഹമാണ്‌ ശനിയാഴ്‌ച വൈകിട്ടോടെ ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌. ആറ് കല്യാണമണ്ഡപങ്ങൾ ഒരേസമയം പ്രവർത്തിക്കും. പ്രത്യേകം കോയ്മക്കാരെയും കൂടുതൽ മേളക്കാരെയും ഇതിനായി ചുമതലപ്പെടുത്തി. വരന്റെയും വധുവിന്റെയും ബന്ധുകളും വീഡിയോ,ഫോട്ടോഗ്രാഫർ അടക്കം 24 പേർക്കാണ്‌ പ്രവേശനം.

ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും. വിവാഹങ്ങൾ  ഒരു മണിക്കൂർ നേരത്തേ  പുലർച്ചെ നാലുമുതൽ  ആരംഭിക്കും. തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള താൽക്കാലിക പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top