16 June Sunday

ബംഗളൂരുവില്‍ വന്‍ തീപിടിത്തം; കത്തിനശിച്ചത് മുന്നൂറോളം കാറുകള്‍, അപകട കാരണം സിഗരറ്റ് കുറ്റിയെന്ന് നിഗമനം

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

ബംഗളൂരു> ബംഗളൂരുവിലുണ്ടായ തീപിടിത്തത്തില്‍ മുന്നൂറിലേറെ കാറുകള്‍ കത്തിനശിച്ചു. ശനിയാഴ്ച രാവിലെ 11.55ഓടെയായിരുന്നു സംഭവം.എയ്‌റോ ഷോയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും മുന്നൂറോളം കാറുകള്‍ കത്തിനശിച്ചതായും കര്‍ണാടക ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ജനറല്‍ എംഎന്‍ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

യെലഹങ്ക വ്യോമസേനത്താവളത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്കാണ് തീപിടിച്ചത്.  ഉണങ്ങിയ പുല്ലിലേക്ക് വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാകാം തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത് . കാറ്റില്‍ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അവധി ദിവസമായതിനാല്‍ നിരവധി ആളുകളാണ് എയ്‌റോ ഷോ കാണാനെത്തിയിരുന്നത്‌
 


പ്രധാന വാർത്തകൾ
 Top