23 May Thursday

കണിച്ചുകുളങ്ങരയിൽ കെഎസ്‌ആടിസി ബസും ട്രാവലറും കൂട്ടിയിടിച്ച്‌ പ്രതിശ്രുത വരനടക്കം 3 മരണം; 11 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 26, 2019

അപകടത്തിൽ തകർന്ന ടെംപോ ട്രാവലർ

ആലപ്പുഴ>  ദേശീയ പാതയില്‍ മാരാരികുളത്തിന് സമീപം കെഎസ്ആര്‍ടിസി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരനടക്കം മൂന്ന് പേർ മരിച്ചു.11 പേര്‍ക്ക് പരിക്കേറ്റു. ടെംപോ ട്രാവലറിലുണ്ടായിരുന്ന കണ്ണൂർ മട്ടന്നൂർ സ്വദേശികളായ പ്രതിശ്രുത വരൻ വിനീഷ്‌ (26) വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന(48) , ബന്ധു തെമക്കതിൽ വിജയകുമാർ(30) എന്നിവരാണ്‌ മരിച്ചത്‌. വിവാഹനിശ്‌ചയം കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ കണ്ണുരിലേക്ക്‌ മടങ്ങുകയായിരുന്നു സംഘം .

രാത്രി 12ഓടെ കണിച്ചുകളങ്ങര ജങ്‌ഷനിലാണ്‌ അപകടം. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന  ടെംപോ ട്രാവലറും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസുമാണ്‌ അപകടത്തിൽപ്പെട്ടത്‌.

പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടേയും നില ​അതീവ ​ഗുരുതരമാണ്‌. ഇടിയുടെ ആഘാതത്തിൽ ടെംപോ ട്രാവലർ രണ്ടായി നെടുകെ പിളർന്നു. ബസിലെ യാത്രക്കാർക്ക് കാര്യമായ പരിക്കില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. അപകടസമയത്ത് ഇരുവാഹനങ്ങളും അമിതവേ​ഗതയിലായിരുന്നുവെന്നാണ് സൂചന.


പ്രധാന വാർത്തകൾ
 Top