07 August Friday

ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 20 വര്‍ഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ഇടുക്കി >  വണ്ടിപെരിയാറില്‍ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും രണ്ടു ലക്ഷം രൂപ പിഴയും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വണ്ടിപ്പെരിയാര്‍ സ്വദേശി മനോജിനാണ് തൊടുപ്പുഴ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 2014ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുടെ അമ്മയുടെ സുഹൃത്താണ് പ്രതി. വണ്ടിപെരിയാര്‍ പൊലീസാണ്‌ കേസില്‍ അന്വേഷണം നടത്തിയത്. പിഴ അടയ്ക്കാത്ത പക്ഷം പ്രതി രണ്ടുവര്‍ഷം കൂടി തടവ് അനുഭവിക്കണം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top