12 November Tuesday

നിക്ഷേപക സംരംഭം: കേരളത്തില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തും

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2019

ദുബായ്‌ >  കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ  ദുബായിൽ സംരംഭകരുടെ യോഗം നടന്നു.  കേരളത്തില്‍ 10,000 കോടിരൂപയുടെ നിക്ഷേപം നടത്താന്‍ പ്രവാസി വ്യവസായികള്‍ സന്നദ്ധത അറിയിച്ചു.

ഡിപി വേൾഡ് 3500 കോടിയുടെ നിക്ഷേപം നടത്തും. ഷിപ്പിംങ്‌ ആൻഡ് ലോജിസ്റ്റിക്സ് വിഭാഗത്തിലാണ്‌ നിക്ഷേപം നടത്തുക. ആർപി ഗ്രൂപ്പ് 1000 കോടിയുടെയും,  ലുലു ഗ്രൂപ്പ് 1500 കോടിയുടെയും, ആസ്റ്റർ 500 കോടിയുടെ നിക്ഷേപവും നടത്തും. മറ്റു ചെറുകിട സംരംഭകർ 3500 കോടി എന്നിങ്ങനെയാണ് വാഗ്ദാനം ലഭിച്ചത്‌.  ആർപി ഗ്രൂപ്പ് ടൂറിസം മേഖലയിലും, ലുലു റീ ടെയിൽ  മേഖലയിലും, ആസ്റ്റർ ആരോഗ്യമേഖലയിലുമാണ് നിക്ഷേപം നടത്തുന്നത്.

 സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ  ഇ പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, നോർക്ക റൂട്സ് വൈസ് ചെയർമാൻ എം എ യൂസഫലി, പ്രിൻസിപ്പൽ സെക്രട്ടറി കെ ഇളങ്കോവൻ, ഡോ. രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ഡോ. ഷംഷീർ വയലിൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top