02 July Thursday

യുറാനിയം കോർപറേഷനിൽ 247 ട്രേഡ് അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2019

യുറാനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് 247 ഒഴിവുണ്ട്. ഫിറ്റർ 80, ഇലക്ട്രീഷ്യൻ 80, വെൽഡർ (ഗ്യാസ് ാൻഡ് ഇലക്ട്രിക്) 35, ടർണർ 15, ഇൻസ്ട്രുമെന്റ് മെക്കാനിക് 10, മെക്കാനിക് ഡീസൽ/ മോട്ടോർ വെഹിക്കിൾ 10, കാർപന്റർ 10, പ്ലംബർ 7 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ പത്താം ക്ലാസ്സ് ജയിക്കണം. 60 ശതമാനം മാർക്കോടെ ഐടിഐ(എൻസിവിടി). പ്രായം 18‐25. പത്താം ക്ലാസ്സിലും ഐടിഐയിലും ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷാഫോറത്തിന്റെ മാതൃക  www.uraniumcorp.in  ൽ ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് സ്പീഡ് പോസ്റ്റായി Dy. General Manager [Inst./Pers. &IRs], Uranium Corporation of India Limited, PO : Jaduguda Mines, Dist : East Singhbhum, Jharkhand –832102  എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് http://www.ucil.gov.in 

 


പ്രധാന വാർത്തകൾ
 Top