16 June Sunday

സ്റ്റീൽ അതോറിറ്റി ഓഫ്ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്നീഷ്യൻ (ട്രെയിനി) 62 ഒഴിവുണ്ട്. ഫിറ്റർ 36, ഇലക്ട്രീഷ്യൻ 16, വെൽഡർ 07, ഇൻസ്ട്രുമെന്റേഷൻ 03 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത മെട്രിക്കുലേഷനും  അതത് ട്രേഡിൽ ഐടിഐയും (ഫുൾടൈം കോഴ്സ്). പ്രായം 18‐28.  പുരുഷന്മാർ ഉയരം 155 സെ.മീ, തൂക്കം 45 കിലോ. നെഞ്ചളവ് 75 സെ.മീ (വികസിപ്പിക്കാതെ), സ്ത്രീകൾ ഉയരം 143 സെ.മീ, തൂക്കം 35 കിലോ, നെഞ്ചളവ് 70 സെ.മീ.  www.sail.co.in  വഴി ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് എട്ടിന് തുടങ്ങും. അവസാന തിയതി ഏപ്രിൽ എട്ട്.

 


പ്രധാന വാർത്തകൾ
 Top