21 May Tuesday

സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി.  കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/ വകുപ്പുകൾ/ സ്ഥാപനങ്ങൾ എന്നിവയിലേക്ക് ലോവർ ഡിവിഷൻ ക്ലർക്/ ജൂനിയർ സെക്രട്ടറിയറ്റ് അസി., പോസ്റ്റൽ അസിസ്റ്റന്റ്/സോറടിങ് അസി., ഡാറ്റ എൻട്രി ഓപറേറ്റർ തുടങ്ങിയ തസ്തികകളിലായിരിക്കും നിയമനം. പ്രായം 18‐27. 2019 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യത പ്ലസ്ടു ജയം.  കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ഓഫ് ഇന്ത്യ ഓഫീസിൽ ഡാറ്റ എൻട്രി ഓപറേറ്റർ തസ്തികയിൽ യോഗ്യത കണക്ക് ഒരുവിഷയമായി പഠിച്ച് പ്ലസ്ടു പരീക്ഷ ജയിക്കണമെന്നതാണ്. ഒന്നാം ഘട്ടമായി ഓൺശെലൻ ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷ, രണ്ടാമതായി വിവരണാത്മക മാതൃകയിലുള്ള പരീക്ഷ, മൂന്നാമതായി സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ് എന്നിവയുമുണ്ടാകും.  യോഗ്യത നേടുന്നവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചശേഷമാണ് തെരഞ്ഞെടുക്കുക. https://ssc.nic.in എന്ന website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ അഞ്ച് വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.

 


പ്രധാന വാർത്തകൾ
 Top