17 September Tuesday

റബ്കോയിൽ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസി.

വെബ് ഡെസ്‌ക്‌Updated: Monday Sep 9, 2019

റബ്കോയിൽ സെയിൽസ് എക്സിക്യൂട്ടീവ്, സെയിൽസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. സെയിൽസ് എക്സിക്യൂട്ടീവ് യോഗ്യത ബിരുദം. മാർക്കറ്റിങ്/സെയിൽസിൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായം 18‐40. സെയിൽസ് അസി. യോഗ്യത ബിരുദം. പ്രായം 18‐40. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും www.rubcogroup.com  ൽ ലഭിക്കും. അപേക്ഷാഫോറം പൂരിപ്പിച്ച് വിശദമായ ബയോഡാറ്റ, അനുബന്ധ രേഖകൾ സഹിതം Managing Director, Rubco Group Of Under taking, Rubco House, South Bazar, Kannur670002, Keralaഎന്ന വിലാസത്തിലൊ gmhrrubco@gmail.com എന്ന ഇമെയിൽ വിലാസത്തിലൊ അയക്കണം.  അപേക്ഷിക്കുന്ന കവറിന് മുകളിലൊ, സബ്ജക്ട് ലൈനിലൊ തസ്തികയുടെ പേര് രേഖപ്പെടുത്തണം. അവസാനതിയതി സെപ്തംബർ 16.

 


പ്രധാന വാർത്തകൾ
 Top