പ്രസാർഭാരതിയുടെ കീഴിൽ ദൂരദർശൻ ന്യൂസിൽ വിവിധ തസ്തികകളിലായി 89 ഒഴിവുണ്ട്. കരാർ നിയമനമാണ്. ഡിഡി ഇന്ത്യ ഇംഗ്ലീഷ് ന്യുസ് ചാനലിലാണ് അവസരം. ആങ്കർ കം കറസ്പോണ്ടന്റ് ഗ്രേഡ് ഒന്ന്‐ ഇംഗ്ലീഷ് 3, ആങ്കർ കം കറസ്പോണ്ടന്റ് ഗ്രേഡ് രണ്ട്്‐ ഇംഗ്ലീഷ് 3, ആങ്കർ കം കറസ്പോണ്ടന്റ് ഗ്രേഡ് മൂന്ന്‐ ഇംഗ്ലീഷ് 4, കോപ്പി റൈറ്റർ ഗ്രേഡ് രണ്ട്‐ ഇംഗ്ലീഷ് 8, അസി. കോ‐ ഓർഡിനേറ്റർ 7, കറസ്പോണ്ടന്റ്‐ ഇംഗ്ലീഷ് 16, ഗസ്റ്റ് കോ‐ ഓർഡിനേറ്റർ ഗ്രേഡ് ഒന്ന്/ രണ്ട് 4, ക്യാമറ പേഴ്സൺ ഗ്രേഡ് രണ്ട് 15, ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് ഗ്രേഡ് ഒന്ന് ‐ഇംഗ്ലീഷ് 10, പോസ്റ്റ് പ്രൊഡക്ഷൻ അസി ഗ്രേഡ് ഒന്ന്‐ ഇംഗ്ലീഷ് 19 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷലഭിക്കേണ്ട അവസാന തിയതി ജൂലൈ 12. വിശദവിവരത്തിന് http://www.prasarbharati.gov.in/www.ddnewsi.gov.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..