22 October Thursday

റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി

വെബ് ഡെസ്‌ക്‌Updated: Monday Mar 4, 2019

റെയിൽവേയിൽ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിൽ മാത്രം 35,277 ഒഴിവ്. നേരത്തെ റിപ്പോർട് ചെയ്തതിനേക്കാൾ കൂടുതലാണ് ഇപ്പോഴത്തെ ഒഴിവ്. ജൂനിയർ ക്ലർക് കം ടൈപിസ്റ്റ് 4319, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 760, ജൂനിയർ ടൈം കീപ്പർ 17, ട്രെയിൻസ് ക്ലർക് 592, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക് 4940, ട്രാഫിക് അസി. 88, ഗുഡ്സ് ഗാർഡ് 5748, സീനീയർ കൊമേഴ്സ്യൽ കം ടിക്കറ്റ് കർക് 5638, സീനിയർ ക്ലർക് കം ടൈപിസ്റ്റ് 2873, ജൂനിയർ അക്കൗണ്ടന്റ് അസി. കം ടൈപിസ്റ്റ് 3164, സീനിയർ ടൈം കീപ്പർ 14, കൊമേഴ്സ്യൽ അപ്രന്റിസ് 259, സ്റ്റേഷൻ മാസ്റ്റർ 6865 എന്നിങ്ങനെ ഒഴിവുണ്ട്.  ജൂനിയർ ക്ലർക് കം ടൈപിസ്റ്റ്, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻസ് ക്ലർക് , കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലർക്  തസ്തികകളിൽ പ്ലസ്ടുക്കാർക്കും ട്രാഫിക് അസി., ഗുഡ്സ് ഗാർഡ്, സീനീയർ കൊമേഴ്സ്യൽ കം ടിക്കറ്റ് കർക്, സീനിയർ ക്ലർക് കം ടൈപിസ്റ്റ്, ജൂനിയർ അക്കൗണ്ടന്റ് അസി. കം ടൈപിസ്റ്റ്, സീനിയർ ടൈം കീപ്പർ, കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ തസ്തികകളിൽ ബിരുദധാരികൾക്കും അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. പ്രായം പ്ലസ്ടുകാർ അപേക്ഷിക്കേണ്ട തസ്തികകളിൽ 18‐30. ബിരുദധാരികൾക്ക് 18‐33. 2019 ജൂലൈ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ website  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 31. വിശദവിവരത്തിന് http://www.rrbchennai.gov.in, www.rrbthiruvananthapuram.gov.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top