24 November Tuesday

പുണെ നാഷണൽ ഇൻഷുറൻസ് അക്കാദമിയിൽ പിജിഡിഎം

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

ലൈഫ് ഇൻഷുറൻസ് കോർപറേഷനും വിവിധ പൊതുമേഖലാ ജനറൽ ഇൻഷുറൻസ് കമ്പനികളും ചേർന്ന്  നടത്തുന്ന പുണെയിലെ നാഷണൽ ഇൻഷുറൻസ് അക്കാദമി,  രണ്ട് വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ്(പിജിഡിഎം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എംബിഎക്ക് സമാനമാണ് കോഴ്സ്. പതിനഞ്ച് വർഷമായി നടത്തുന്ന കോഴ്സിന് എഐസിടിഇ അംഗീകാരമുണ്ട്. കഴിഞ്ഞവർഷങ്ങളിലെ എല്ലാ ബാച്ചുകൾക്കും നൂറുശതമാനം പ്ലേസ്മെന്റ് കിട്ടി. ഇൻഷുറൻസ്, പെൻഷൻ, റിസ്ക്് മാനേജ്മെന്റ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ് വിഷയങ്ങളിലാണ് ഊന്നൽ. രാജ്യത്തിനകത്തും വിദേശത്തുമുള്ള ഇൻഷുറൻസ് കമ്പനികൾ, ബ്രോക്കിങ് സ്ഥാപനങ്ങൾ, ഐടി സ്ഥാപനങ്ങൾ എന്നിവയിൽ ജോലി ലഭിക്കാനുള്ള അവസരം ഇതിലൂടെ ഒരുങ്ങുന്നു. എട്ട് ലക്ഷത്തിനും  13 ലക്ഷത്തിനും ഇടയിലായിരുന്നു കഴിഞ്ഞ വർഷത്തെ ശമ്പള ഓഫർ. നാല് വിദ്യാർഥികൾക്ക് 28 ലക്ഷം രൂപയുടെ വാർഷിക പാക്കേജിൽ ഖത്തർ ഇൻഷുറൻസ് കമ്പനിയിൽ ജോലി ലഭിച്ചു. 50 ശതമാനം മാർക്കോടെ ബിരുദവും ഇഅഠ 2018, ഇങഅഠ 2019 സ്കോറുമാണ് അപേക്ഷകർക്ക് വേണ്ടത്. 2019 ജൂണിൽ ബിരുദഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായം 28 (എസ്സി/എസ്ടി 30). ഷോർട്ലിസ്റ്റ് ചെയ്യുന്ന അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. രണ്ടു വർഷത്തെ പഠനത്തിന് താമസം, ഭക്ഷണം എല്ലാമുൾപ്പെടെ 11.25 ലക്ഷമാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 15. കൂടുതൽ വിവരങ്ങൾ www.niapune.org.in എന്ന website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top