22 October Thursday

63 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനമിറക്കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 22, 2020

63 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുവാൻ പിഎസ്സി തീരുമാനിച്ചു.സംസ്ഥാനതലം (ജനറൽ) തസ്തികകളായ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബിസിനസ്് അഡ്മിനിസ്ട്രേഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിയോളജി ആൻഡ് ബയോകെമിസ്ട്രി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പത്തോളജി ആൻഡ് മൈക്രോബയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കമ്യൂണിറ്റി മെഡിസിൻ (സോഷ്യൽ ആൻഡ് പ്രിവന്റീവ് മെഡിസിൻ), അസിസ്റ്റന്റ് പ്രൊഫസർ ഇൻസർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ പ്രാക്ടീസ് ഓഫ് മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കേസ് ടേക്കിങ് ആൻഡ് റിപ്പർടോറൈസേഷൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർഗനോൺ ഓഫ് മെഡിസിൻ ആൻഡ് ഹോമിയോപ്പതിക് ഫിലോസഫി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെറ്റീരിയ മെഡിക്ക, അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപറേറ്റർ, തിയറ്റർ മെക്കാനിക്, മാനേജർ ഖാദി ഗ്രാമോദ്യോഗ് ഭവൻ ആൻഡ് ഗോഡൗൺ കീപ്പർ, സ്റ്റോർ കീപ്പർ, ജൂനിയർ ഓഡിറ്റ് അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലർക്ക് (ഡിഎ‐ ഓർത്തോമോഡറേറ്റ്), ലീഗൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ് ക്ലർക്ക്.  അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി മാനേജർ (ജനറൽ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും), ടൈപ്പിസ്റ്റ് ഗ്രേഡ് 2 (ജനറൽ കാറ്റഗറിയും സൊസൈറ്റി കാറ്ററിയും) കെമിസ്റ്റ് (ജനറൽ കാറ്റഗറിയും സൊസൈറ്റി കാറ്റഗറിയും).

സംസ്ഥാനതലം സ്പെഷ്യൽ റിക്രൂട്ട്മെന്റായി അസിസ്റ്റന്റ് പ്രൊഫസർ (മെറ്റീരിയ മെഡിക്ക) (പട്ടികവർഗം), വുമൺ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം) ജില്ലാതലം സ്പെഷ്യൽ റിക്രൂട്ട്മെന്റായി ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (പട്ടികജാതി/പട്ടികവർഗം), സീമാൻ (പട്ടികവർഗം), അറ്റൻഡർ ഗ്രേഡ് 2 (പട്ടികവർഗം), ലിഫ്റ്റ് ഓപറേറ്റർ (പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ ലോ (പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (പട്ടികവർഗം), അസിസ്റ്റന്റ് പ്രൊഫസർ ഇൻ സിവിൽ എൻജിനിയറിങ് (പട്ടികവർഗം), എംപ്ലോയ്മെന്റ് ഓഫീസർ (പട്ടികവർഗം), സെക്ഷൻ ഓഫീസർ (പട്ടികവർഗം), ലക്ചറർ ഇൻ കൊമേഴ്സ് (പട്ടികവർഗം), അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/ പട്ടികവർഗം), ഓവർസിയർ ഗ്രേഡ്(സിവിൽ)(പട്ടികവർഗം).

സംസ്ഥാനതലം എൻസിഎ റിക്രൂട്ട്മെന്റായി അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (രണ്ടാം എൻസിഎ‐ വിശ്വകർമ), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക് (ഏഴാം എൻസിഎ‐ പട്ടികജാതി), അസിസ്റ്റന്റ് പ്രൊഫസർ ഇൻ അറബിക്

(ഒമ്പതാം എൻസിഎ‐ പട്ടികവർഗം), വെറ്ററിനറി സർജൻ (മൂന്നാം എൻസിഎ‐ പട്ടികവർഗം), വെറ്ററിനറി സർജൻ (ഒന്നാം എൻസിഎ. ‐പട്ടികജാതി വിഭാഗ ത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ), ലക്ചറർ ഇൻ വയലിൻ (രണ്ടാം എൻസിഎ.‐മുസ്ലീം), ലക്ചറർ ഇൻ വീണ (രണ്ടാം എൻസിഎ‐ എൽസി/എഐ), ഡിവിഷണൽ അക്കൗണ്ടന്റ് (ഒന്നാം എൻസിഎ‐

ഈഴവ, മുസ്ലിം, ഒബിസി, പട്ടികജാതി). കെയർ ടേക്കർ ഫീമെയിൽ (നാലാം എൻസിഎ ‐പട്ടി കവർഗം), ജൂനിയർ സിസ്റ്റംസ് ഓഫീസർ (സൊസൈറ്റി കാറ്റഗറി‐ ഒന്നാം എൻസിഎ‐ ഈഴവ/ തിയ്യ/ ബില്ലവ), മാർക്കറ്റിങ് ഓർഗനൈസർ (സൊസൈറ്റി കാറ്റഗറി) (ഒന്നാം എൻസിഎ‐പട്ടികജാതി).

ജില്ലാതലം (ജനറൽ) തസ്തികകളായ ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് ‐ മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), ഓക്സിലറി നേഴ്സ് മിഡ്വൈഫ്, കാർപന്റർ/കാർപന്റർ കം പാക്കർ. ജില്ലാതല സ്പെഷ്യൽ റിക്രൂട്ട്മെന്റായി സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 (പട്ടികവർഗം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികജാതി, പട്ടികവർഗം), ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗം), ലൈൻമാൻ (പട്ടികജാതി/പട്ടികവർഗം), ലൈൻമാൻ (പട്ടികവർഗം) എന്നീ തസ്തികകളിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.

സാമൂഹ്യനീതി വകുപ്പിൽ കാറ്റഗറി നമ്പർ 166/19 സൂപ്പർവൈസർ ഐസിഡിഎസ് (ഒന്നാം എൻസിഎ‐ പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ). മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 255/19 ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക്) ‐ എൻസിഎ (ഈഴവ/ തിയ്യ/ ബില്ലവ). കാസർകോട്് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ  353/18 ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)‐എൻസിഎ(പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിൽ അഭിമുഖം നടത്തും.

പരീക്ഷകൾ രണ്ട് ഘട്ടം

ഒരേ വിദ്യാഭ്യാസ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ട് ഘട്ടമായി നടത്താൻ പിഎസ്സി തീരുമാനിച്ചു. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ യോഗ്യത ആവശ്യമായ തസ്തികകളിലാണ് ആദ്യഘട്ടത്തിൽ പൊതുവായ പ്രാഥമിക പരീക്ഷനടത്തുന്നത്. ഈ പരീക്ഷയുടെ മാർക്ക് അന്തിമ റാങ്ക്ലിസ്റ്റിൽ പരിഗണിക്കില്ല.  പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് രണ്ടാംഘട്ട പരീക്ഷ നടത്തും. നിലവിൽ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളിലെയും 2020 സെപ്തംബർ മാസം വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെയും പരീക്ഷാ നടപടികൾ ആരംഭിച്ചിട്ടില്ലാത്ത തസ്തികകളെ ക്രോഡീകരിച്ചാണ് പ്രാഥമിക പൊതുപരീക്ഷ നടത്തുന്നത്. 2020 സെപ്തംബർ മാസംവരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലെ തസ്തികകൾകൂടി ഉൾപ്പെടുത്തുമ്പോൾ എണ്ണത്തിൽ വർധന ഉണ്ടാകും. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുളള തസ്തികകൾക്കും മെഡിക്കൽ, എൻജിനിയറിങ്, ഡ്രൈവിങ്, അധ്യാപക തസ്തികകൾക്കും പൊതുപ്രാഥമിക പരീക്ഷയുണ്ടാകില്ല. പ്രാഥമിക പരീക്ഷകളുടെ സിലബസും തയ്യാറായിട്ടുണ്ട്. കെഎഎസ് 2020പ്രിലിമിനറി പരീക്ഷയുടെ ഫലം 26 ന് പ്രസിദ്ധീകരിക്കുവാനും  തീരുമാനിച്ചു. ഭരണഘടനാസ്ഥാപനമായ പിഎസ്സി യെ അപകീർത്തിപ്പെടുത്തുന്ന വിവരങ്ങളും വ്യാജവാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നതായി കമീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗാർഥികളും ചട്ടവിരുദ്ധമായി ഈ പ്രചാരണങ്ങളിൽ ഭാഗമാകുന്നുവെന്നത്  ഗുരുതരമായ വിഷയമാണ്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെയും തെറ്റായ വാർത്തനൽകുന്നവർക്കെതിരെയും നിയമപ്രകാരം  നടപടി സ്വീകരിക്കും.

പ്രമാണപരിശോധന

കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 280/18, 281/18  ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക്  ആഗസ്ത് 20, 21, 24, 25, 26, 27
സെപ്തംബ 7, 8, 9, 14, 15 തിയതികളി കോഴിക്കോട് പിഎസ്സി ജില്ലാ ഓഫീസി പ്രമാണപരിശോധന നടത്തും. അറിയിപ്പ് പ്രൊഫൈ എസ്എംഎസ്സന്ദേശങ്ങളായി അയച്ചിട്ടുണ്ട്. ർട്ടിഫിക്കറ്റുക കള സ്കാ ചെയ്ത് പ്രൊഫൈലി അപ്ലോഡ് ചെയ്യണം. തിരിച്ചറിയ രേഖ, അസ്സ ർട്ടിഫിക്കറ്റുക സഹിതം പിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസിലോ അതത് ജില്ലാ പിഎസ്സി ഓഫീസിലോ നേരിട്ട് ഹാജരാകണം. കോവിഡ് മാനദണ്ഡങ്ങ ർശനമായി പാലിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top