13 November Wednesday

വകുപ്പ്തല പരീക്ഷാകേന്ദ്രത്തിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

വകുപ്പ്തല പരീക്ഷാ ജൂലൈ 2019 ന്റെ ഭാഗമായി ഒക്ടോബർ 19 ന് തിരുവനന്തപുരം, ബാർട്ടൺ ഹിൽ, ഗവ. എൻജിനിയറിങ് കോളേജിലെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ രണ്ട് സെഷനുകളിലായി ഉൾപ്പെടുത്തിയിരുന്ന 390 പരീക്ഷാർഥികൾ കൊല്ലം, പെരുമൺ, എൻജിനിയറിങ് കോളേജ് സെന്റർ രണ്ടിലും മലപ്പുറം, കുറ്റിപ്പുറം, എംഇഎസ് എൻജിനിയറിങ് കോളേജ് സെന്റർ ഒന്നിൽ രണ്ട് സെഷനുകളിലായി ഉൾപ്പെടുത്തിയിരുന്ന 375 പരീക്ഷാർത്ഥികൾ പാലക്കാട്, ശ്രീകൃഷ്ണപുരം, ഗവ. എൻജിനിയറിങ് കോളേജിലും ഓൺലൈൻ പരീക്ഷക്ക് ഹാജരാകണം. പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് സ്വന്തം പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

കോട്ടയം, കിടങ്ങന്നൂരിൽ കേപ്പിന് കീഴിൽ വരുന്ന എൻജിനിയറിങ് കോളേജിലെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ രണ്ട് ബാച്ചുകളിലായി ഉൾപ്പെടുത്തിയിരുന്ന 260 പരീക്ഷാർത്ഥികൾ കോട്ടയം, പാമ്പാടി, ആർഐടി യിലും ഇടുക്കി, ഗവ. എൻജിനിയറിങ് കോളേജ് സെന്റർ ഒന്നിലും ഓൺലൈൻ പരീക്ഷക്ക് ഹാജരാകണം. പുതുക്കിയ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാം.

അഭിമുഖം

കാറ്റഗറി നമ്പർ 121/2013 നിയമവകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെടുത്തിയ ശ്രവണവൈകല്യമുളള ഉദ്യോഗാർഥികൾക്ക് ഒക്ടോബർ 16 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെഎട്ടിന് ഹാജരാകണം. കാറ്റഗറി നമ്പർ 339/2018 ഗവ. സെക്രട്ടറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെക്യൂരിറ്റി ഗാർഡ് മൂന്നാം എൻസിഎ‐ പട്ടികവർഗം (വിമുക്തഭടൻമാരിൽനിന്നും മാത്രം) തസ്തികയിലേക്ക്  ഒക്ടോബർ 16 ന് രാവിലെ 9.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കാറ്റഗറി നമ്പർ 443/2017 കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ റെക്കോഡിങ് അസിസ്റ്റന്റ്(എൻസിഎ‐ ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് 16 ന് രാവിലെ 9.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. രാവിലെ 8.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകണം. കാറ്റഗറി നമ്പർ 592/2012  കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കോമേഴ്സ് ചുരുക്കപ്പട്ടികയിൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെടുത്തിയ ഉദ്യോഗാർത്ഥിക്ക് ഒക്ടോബർ 30 ന് രാവിലെ 9.30 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ.

കാറ്റഗറി നമ്പർ 23/2018 കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ സോഷ്യോളജി തസ്തികയിലേക്ക് നവംബർ 20, 21, 22 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിലും നവംബർ 13, 14, 15, 28, 29 തിയതികളിൽ എറണാകുളം മേഖലാ ഓഫീസിലും നവംബർ 27 മുതൽ കോഴിക്കോട് മേഖലാ ഓഫീസിലും അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ്  അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471‐2546439).

ഒഎംആർ പരീക്ഷ

തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കാറ്റഗറി നമ്പർ 276/2018  ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് 2 തസ്തികയിലേക്ക് ഒക്ടോബർ 12 പകൽ 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 5/2018 ആരോഗ്യവകുപ്പിൽ ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക്  15 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.

കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 276/2018  ഗ്രാമവികസന വകുപ്പിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ഗ്രേഡ് രണ്ട് തസ്തികയിലേക്ക്  ഒക്ടോബർ 26  പകൽ 1.30 മുതൽ 3.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. 

എൻഡ്യൂറൻസ് ടെസ്റ്റ്

കണ്ണൂർ ജില്ലയിൽ കാറ്റഗറി നമ്പർ 582/2017  ബീറ്റ് ഫോറസ്റ്റ് ഓഫീസർ(നേരിട്ടുളള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് ഒക്ടോബർ 15, 16 തിയതികളിൽ രാവിലെ ആറുമുതൽ

മുതൽ കണ്ണൂർ പയ്യാമ്പലം ബീച്ച് ‐ നീർക്കടവ് റോഡിൽവച്ച് എൻഡ്യൂറൻസ് ടെസ്റ്റ് (2 കിലോമീറ്റർ ഓട്ടം) നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്എംഎസ്  അയച്ചിട്ടുണ്ട്. സ്വന്തം പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ സഹിതം നിർദ്ദിഷ്ടസമയത്ത് ഹാജരാകണം.

വകുപ്പുതല പരീക്ഷ

ഫസ്റ്റ് ഗ്രേഡ് സർവ്വെയർ/ഹെഡ് സർവേയർ വകുപ്പുതല പരീക്ഷ (സ്പെഷ്യൽ ടെസ്റ്റ്‐ഒക്ടോബർ 2018) ന്റെ പ്രായോഗിക പരീക്ഷ ഒക്ടോബർ 25 ന് രാവിലെ 5.30 മുതൽ ശംഖുമുഖം കടപ്പുറത്ത് നടത്തും. ടൈംടേബിൾ, സിലബസ്, വെബ്സൈറ്റിൽ ഡിപ്പാർട്്മെന്റൽ പരീക്ഷയുടെ ലിങ്കിൽ ലഭിക്കും. അഡ്മിഷൻ ടിക്കറ്റ് സ്വന്തം പ്രൊഫൈലിൽനിന്നും 15 മുതൽ ഡൗൺലോഡ് ചെയ്യാം.

ഒറ്റത്തവണ പരിശോധന

കാറ്റഗറി നമ്പർ 78/2018 കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അറ്റൻഡർ, കാറ്റഗറി നമ്പർ 76/2018 കേരള ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിൽ ലോവർ ഡിവിഷൻ ക്ലർക്, കാറ്റഗറി നമ്പർ 77/2018  കേരള ഖാദി ഗ്രാമവ്യവസായ ബോർഡിലെ ലോവർ ഡിവിഷൻ ക്ലർക് എന്നീ തസ്തികകളുടെ അർഹതാ നിർണയപരീക്ഷകളുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ടവർക്ക്  ഒക്ടോബർ 16, 17 തിയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും ഒറ്റത്തവണ പ്രമാണപരിശോധന നടത്തും.

പ്രമാണ പരിശോധന ടൈംടേബിൾ, സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃക website ൽ ഡിപ്പാർട്ട്മെന്റൽ പരീക്ഷയുടെ ലിങ്കിൽ ലഭിക്കും.

 


പ്രധാന വാർത്തകൾ
 Top