07 July Thursday

ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (ജുഡീഷ്യറി ‐സിവിൽ‐ കന്നട) സാധ്യതാപട്ടിക

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2019

കാസർകോട്് ജില്ലയിൽ കാറ്റഗറി നമ്പർ 268/2017  ജുഡീഷ്യറി (സിവിൽ) വകുപ്പിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (കന്നട) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 251/2018  കിർത്താഡ്സിൽ ക്യൂറേറ്റർ ഓൺലൈൻ പരീക്ഷ നടത്തും. കാറ്റഗറി നമ്പർ 26/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ് (ഒന്നാം എൻസിഎ ‐ ഹിന്ദു നാടാർ).എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ കാറ്റഗറി നമ്പർ 282/2017  വിവിധ വകുപ്പുകളിൽ ആയ, കാറ്റഗറി നമ്പർ 117/2016  കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ പ്രൊജക്ഷൻ അസിസ്റ്റന്റ് അഭിമുഖം നടത്തും.

യോഗ്യതയില്ലാതെ സ്ഥിരീകരണം  നൽകുന്നവർക്കെതിരെ നടപടി

കാറ്റഗറി നമ്പർ 4/2019 കേരള ഫിനാൻഷ്യൽ കോർപറേഷനിൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 2019 ഒക്ടോബറിൽ നടത്തുന്ന പരീക്ഷക്ക് നിശ്ചിതയോഗ്യതയായ 60 ശതമാനം മാർക്കോടെ ബികോം ബിരുദം ഇല്ലാതെ പരീക്ഷ എഴുതുന്നതിന് സ്ഥിരീകരണം നൽകുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 395/2017 വ്യാവസായിക പരീശീലന വകുപ്പിൽ (പട്ടികജാതി/ പട്ടികവർഗക്കാർക്കുളള പ്രത്യേകനിയമനം) വർക്ഷോപ്പ് അറ്റൻഡർ (മെഷിനിസ്റ്റ്) തസ്തികയിലേക്ക്  ജൂലൈ 24 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.  അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.

അഭിമുഖം

കാറ്റഗറി നമ്പർ 197/2016, 198/2016  കേരള കോ‐ഓപറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ് (ജനറൽ, സൊസൈറ്റി വിഭാഗം) തസ്തികയിലേക്ക്  ജൂലൈ 24, 25, 26 തിയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 121/2013 നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനം വഴി ഉൾപ്പെടുത്തിയവർക്ക് 2019 ജൂലൈ 22 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ചും തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 123/2017  റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികയിലേക്ക് 2019 ജൂലൈ 19, 20 തിയതികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും ഒറ്റത്തവണവെരിഫിക്കേഷൻ നടത്തും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top