13 December Friday

ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ സ്റ്റെനോഗ്രാഫർ ചുരുക്കപ്പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

കാറ്റഗറി നമ്പർ 393/2017  വ്യവസായ പരിശീലന വകുപ്പിൽ വർക്ഷോപ്പ് അറ്റൻഡർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ)(പട്ടിക ജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം), 394/2017  വ്യവസായ പരിശീലന വകുപ്പിൽ വർക്ഷോപ്പ് അറ്റൻഡർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ)(പട്ടിക വർഗക്കാർക്കുളള പ്രത്യേക നിയമനം), 391/2017  വ്യവസായ പരിശീലന വകുപ്പിൽ വർക്ഷോപ്പ് അറ്റൻഡർ(ഡ്രാഫ്റ്റ്സ്മാൻ സിവിൽ) (പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും കാറ്റഗറി നമ്പർ 365/2017 സാമൂഹ്യക്ഷേമവകുപ്പിൽ സ്പെഷ്യൽ ടീച്ചർ‐ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ, 123/2018  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പീഡിയാട്രിക്സ്, 1/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി, 135/2015 ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ (ഐഎം) കേരള ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 289/2018 ലാൻഡ്് റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർ (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) പ്രിലിമിനറി പരീക്ഷ‐ ഒഎംആർ നടത്തും. കാറ്റഗറി നമ്പർ 290/2018 മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ(ഗ്രേഡ് 2) (പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) അഭിമുഖം നടത്തും. പ്രൊഫഷണൽ/ സാങ്കേതിക യോഗ്യതകൾ അടിസ്ഥാന യോഗ്യതകളായിട്ടുളള പരീക്ഷകൾക്ക് പൊതുവിജ്ഞാനചോദ്യങ്ങൾ ഒഴിവാക്കി വിഷയസംബന്ധമായ ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തും. പൊതുവിജ്ഞാന ചോദ്യങ്ങൾ ഉൾപ്പെടുത്തുന്ന പരീക്ഷകളുടെ വിവരങ്ങളും സിലബസും പരീക്ഷാ കലണ്ടറുകളിൽ പ്രസിദ്ധീകരിക്കും.

പരീക്ഷാഫലം

കേരള പബ്ലിക് സർവീസ് കമ്മീഷൻ 93 വിഷയങ്ങൾക്ക് ആദ്യമായി നടത്തിയ ഓൺലൈൻ വകുപ്പ്തല പരീക്ഷയുടെ ഫലംപ്രസിദ്ധീകരിച്ചു. . പരീക്ഷാഫലം പ്രൊഫൈലിൽ ലഭ്യമാണ്.

വിരമിക്കുന്ന പിഎസ്‌സി അംഗങ്ങൾക്ക് യാത്രയയപ്പ്

പിഎസ്‌സിയിൽനിന്നും സേവനകാലാവധി പൂർത്തിയാക്കിയ കമ്മീഷൻ അംഗങ്ങളായ പി ശിവദാസൻ, ടി ടി ഇസ്മയിൽ, സിമ്മി റോസ്ബെൽ ജോൺ, അഡ്വ. ഇ രവീന്ദ്രനാഥൻ, അഡ്വ. എസ് ഷൈൻ  എന്നിവർക്ക്  ജൂൺ 3 ന് രാവിലെ 11.30 മണിക്ക് പി.എസ്സി ആസ്ഥാന ഓഫീസിലെമൾട്ടി പർപ്പസ് ഹാളിൽവച്ച്  യാത്രയയപ്പ് നൽകും.

നിയമനം
അഡീഷണൽ സെക്രട്ടറി

അഡീഷണൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച എ രവീന്ദ്രൻ നായരെ ചെയർമാന്റെ ഓഫീസിലും എസ് ഡോളിയെ ഗവേഷണ അവലോകന വിഭാഗത്തിലും എസ് അനിതയെ പരീക്ഷാ വിഭാഗത്തിലും നിയമിച്ചു.

ജോയിന്റ് സെക്രട്ടറി

ജോയിന്റ് സെക്രട്ടറിമാരായ എം എൻ ശ്രീകലയെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലും എംഡി ആന്റണിയെ ഗവേഷണ അവലോകന വിഭാഗത്തിലും സി ഇന്ദുകലയെ ജോയിന്റ് പരീക്ഷാ കൺട്രോളറായും ജിഒ സുരേഷ് കുമാറിനെ ഗവ. വിങ് റിക്രൂട്ട്മെന്റിലും പി എൽ മനോജിനെ അഡൈ്വസ് ലിറ്റിഗേഷനിലും നിയമിച്ചു.

ഡെപ്യൂട്ടി സെക്രട്ടറി/ ജില്ലാ ഓഫീസർ

ഡെപ്യൂട്ടി സെക്രട്ടറിമാരായ എം അജിത്കുമാറിനെ തിരുവനന്തപുരം ജില്ലാ ഓഫീസറായും എൻ എൻ ഉമാദേവിയെയും എ പി പ്രീജയെയും പരീക്ഷാ വിഭാഗത്തിലും എം ഹാഷിലിനെ ഒഎംആർ ആൻഡ് ഒടിവി വിഭാഗത്തിലും പി പ്രീതയെ യുഎഫ്ആറിലും കെ പ്രശാന്ത് കുമാറിനെ അപ്പോയ്മെന്റ് ഓഡിറ്റ് ആൻഡ് വെരിഫിക്കേഷൻ വിഭാഗത്തിലും ബിജി പ്രദീപ് കുമാറിനെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലും നിയമിച്ചു.

അണ്ടർ സെക്രട്ടറി

അണ്ടർ സെക്രട്ടറിമാരായ എസ് കലയെ ഡിപ്പാർട്മെന്റ് ടെസ്റ്റ് വിഭാഗത്തിലും എം ജെജെ റോയിയെ അക്കൗണ്ട്സ് വിഭാഗത്തിലും ആർ അനിൽകുമാറിനെയും പി ശിവപ്രസാദിനെയും നിയമന ശുപാർശവിഭാഗത്തിലും എസ് കെ ബിന്ദുവിനെയും എം സുരേശനെയും ഡിസ്ട്രിക്ട് റിക്രൂട്ട്മെന്റ് വിഭാഗത്തിലും പി എസ് ബിന്ദുവിനെ പരീക്ഷാവിഭാഗത്തിലും ജി ഗിരീഷ്കുമാറിനെ സീക്രട്ട് സെക്ഷനിലും വി വി ശശിധരനെ സ്പെഷ്യൽ റിക്രൂട്ട്മെന്റിലും പി മധുസൂദനനെ കോർപറേഷൻ റിക്രൂട്ട്മെന്റിലും നിയമിച്ചു.

 


പ്രധാന വാർത്തകൾ
 Top