26 August Monday

കമ്പനി/ ബോർഡ് / കോർപറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (ഗ്രേഡ് രണ്ട്) റാങ്ക് പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019

കാറ്റഗറി നമ്പർ 44/2015  സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി / ബോർഡ് / കോർപറേഷനിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 368/2017 വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫുഡ് ബിവറേജസ്) ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 164/2018  വ്യവസായ പരീശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) (ഒന്നാം എൻസിഎ‐എൽസി/എഐ), കാസർകോട്് ജില്ലയിൽ കാറ്റഗറി നമ്പർ 273/2017 പാർട്്ടൈം ഹൈസ്കൂൾ അസിസ്റ്റന്റ് (കന്നഡ), പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ കാറ്റഗറി നമ്പർ 192/2018 മുതൽ 195/2018  ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ), (മൂന്നാം എൻസിഎ‐ എസ്സി, എസ്ടി, ഒഎക്സ്, ധീവര), പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കാറ്റഗറി നമ്പർ 111/2018 മുതൽ 120/2018 ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ), (എൻസിഎ ‐എസ്ഐയുസി. നാടാർ, ഒബിസി, ഈഴവ/ ബില്ലവ/ തിയ്യ, എസ്ടി, മുസ്ലിം, ഒഎക്സ,് ധീവര, എസ്സി, ഹിന്ദു നാടാർ, വിശ്വകർമ), പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 191/2018  ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ഏഴാം എൻസിഎ ‐ എൽസി), കാറ്റഗറി നമ്പർ 595/2017  വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്് കൺസ്യൂമർ ഇലക്ട്രിക്കൽ അപ്ലൈൻസസ്) (പട്ടികജാതി/ പട്ടികവർഗം, പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം) ഓൺലൈൻ പരീക്ഷനടത്തും. കാറ്റഗറി നമ്പർ 346/2018  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ഓർത്തോട്ടിക്സ്) (ഒന്നാം എൻസിഎ മുസ്ലിം), കാറ്റഗറി നമ്പർ 338/2018  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ലെതർവർക്ക്സ്) (ഒന്നാം എൻസിഎ മുസ്ലിം), കാറ്റഗറി നമ്പർ 226/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലിഫ്റ്റ് മെക്കാനിക്ക് (ഒന്നാം എൻസിഎ ഈഴവ /ബില്ലവ /തിയ്യ), കാറ്റഗറി നമ്പർ 86/2018  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (കോളേജ് ഓഫ് ഫൈൻആർട്്സ്) ക്ലേ‐വർക്കർ അഭിമുഖം നടത്തും.

 ഇന്റർവ്യു

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 332/2017  ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് തസ്തികക്ക് മെയ് 15, 16, 17 തിയതികളിൽ തിരുവനന്തപുരം പിഎസ്സി ആസ്ഥാന ഓഫീസിലും, 8, 9, 10, 15 തിയതികളിൽ പിഎസ്സി എറണാകുളം ജില്ലാ ഓഫീസിലും 9, 10, 15, 16 തിയതികളിൽ പിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസിലും ഇന്റർവ്യു നടത്തും.

കാറ്റഗറി നമ്പർ 355/2016  കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ബോട്ടണി (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രമുള്ള പ്രത്യേക നിയമനം) മെയ് 8, 9 തിയതികളിൽ തിരുവനന്തപുരം പിഎസ്സി ആസ്ഥാന ഓഫീസിലും പാലക്കാട് ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ്/ ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ/ ആയുർവേദകോളേജ് വകുപ്പിൽ കാറ്റഗറി നമ്പർ 109/2018 ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) (രണ്ടാം എൻസിഎ‐എസ്ടി) തസ്തികക്കായി  മെയ് എട്ടിന് പിഎസ്സി കോഴിക്കോട് ജില്ലാ ഓഫീസിലും ഇന്റർവ്യു നടത്തും.

പ്രാക്ടിക്കൽ ടെസ്റ്റ്

കാറ്റഗറി നമ്പർ 437/2016 സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫോർമാൻ തസ്തികയുടെ തെരഞ്ഞെടുപ്പിനായി  മെയ് 10 വരെ കളമശ്ശേരി അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിങ് സിസ്റ്റത്തിൽ പ്രാക്ടിക്കൽ ടെസ്റ്റ് നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.

വാചാ പരീക്ഷ

2019 ജനുവരിയിലെ വകുപ്പുതല വാചാപരീക്ഷയ്ക്കായി അപേക്ഷ സമർപ്പിച്ച അന്ധരായ ഉദ്യോഗസ്ഥർക്കായി  മെയ് എട്ടിന്് കോഴിക്കോട് ജില്ലാ പിഎസ്സി ഓഫീസിലും  മെയ് 10 ന് തിരുവനന്തപുരം ആസ്ഥാന പിഎസ്സി ഓഫീസിലും മെയ് 30 ന് എറണാകുളം മേഖലാ പിഎസ്സി ഓഫീസിലും വാചാ പരീക്ഷ നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ.

 ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 450/2016 ഭൂജലവകുപ്പിൽ ട്രേസർ തസ്തികക്ക് മെയ് 6, 7 തിയതികളിലും കാറ്റഗറി നമ്പർ 334/2017  കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ബോട്ടണി  മെയ് 13, 14, 18 തിയതികളിലും പിഎസ്സി തിരുവനന്തപുരം ആസ്ഥാന ഓഫീസിൽ  ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഒടിആർ  പ്രൊഫൈലിൽ.

പിഎസ്സി നിയമനം

കൺട്രോളർ ഓഫ് എക്സാമിനേഷൻസ് അഡിഷണൽ സെക്രട്ടറി ആർ ഗീതയെ കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ആയി നിയമിച്ചു. അഡിഷണൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച എസ് മഞ്ജുകുമാറിനെ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നിയമിച്ചു. ജോയിന്റ് സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച എം ഡി ആന്റണിയെ ലിറ്റിഗേഷൻ വിഭാഗത്തിലും ബി സുരേഷ് ബാബുവിനെ പരീക്ഷാഫലം വിഭാഗത്തിലും നിയമിച്ചു. ജോയിന്റ് സെക്രട്ടറിയായ എൻ ബാലചന്ദ്രൻ പിള്ളയെ എറണാകുളം റീജണൽ ഓഫീസറായി നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച കെ ഡി ലിസിയാമ്മയെ ജില്ലാതല റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നിയമിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയായ ജോസ് ഫ്രാൻസിസിനെ കോട്ടയം ജില്ലാ ഓഫീസറായി നിയമിച്ചു. അണ്ടർ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച കെ സന്തോഷിനെ ചെയർമാന്റെ ഓഫീസിലും ദീപ ഐസക്കിനെ വൺടൈം വെരിഫിക്കേഷനിലും നിയമിച്ചു.

 


പ്രധാന വാർത്തകൾ
 Top