16 July Tuesday

ഫാമിങ് കോർപറേഷനിൽ ലബോറട്ടറി അസിസ്റ്റന്റ് സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Apr 1, 2019

കാറ്റഗറി നമ്പർ 422/2017 കേരള സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി), കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ  11/2018  ക്ലറിക്കൽ അറ്റൻഡർ (പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി  തീരുമാനിച്ചു. 135/2018 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി (ഒന്നാം എൻസിഎ‐എസ്‌ സി), 25/2018  കേരള ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ലിമിറ്റഡിൽ (ഐഎം) അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ),  592/2017  ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കുള്ള പ്രത്യേക നിയമനം),  591/2017 ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും. 327/2018 ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (ഒന്നാം എൻസിഎ‐എൽസി/എഐ),  329/2018  ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽഓഫീസർ (ഒന്നാം എൻസിഎ‐ഒഎക്സ്), 328/2018  ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽഓഫീസർ (ഒന്നാം എൻസിഎ‐ഹിന്ദു നാടാർ), കാറ്റഗറി നമ്പർ 68/2018 എക്സൈസ് വകുപ്പിൽ ഡ്രൈവർ (ഒന്നാം എൻസിഎ‐എൽസി/എഐ) ഓൺലൈൻ പരീക്ഷ നടത്തും. 166/2018 ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് (ഒന്നാം എൻസിഎ‐ധീവര),കാറ്റഗറി നമ്പർ 167/2018 ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട് (ഒന്നാം എൻസിഎ‐വിശ്വകർമ),  345/2018  കേരള സ്റ്റേറ്റ് കോ‐ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഡാറ്റാ എൻട്രി ഓപറേറ്റർ (എൻസിഎ‐ഈഴവ/തിയ്യ/ബില്ലവ) അഭിമുഖം നടത്തും.

ഓൺലൈൻ പരീക്ഷ

കാറ്റഗറി നമ്പർ 422/2017, 1/2018  മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻസൈക്യാട്രി (എൻസിഎ‐ഒബിസി), തസ്തികക്ക്്്  ഏപ്രിൽ മൂന്നിനും  159/2016 ടൗൺ ആൻഡ് കൺട്രി പ്ലാനിങിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ (ഡിപ്പാർട്ട്മെന്റൽ ക്വാട്ട)  ഏപ്രിൽ അഞ്ചിന് എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിലും രാവിലെ 10 മുതൽ പകൽ 12.15വരെ ഓൺലൈൻ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 365/2017 സാമൂഹ്യ നീതിന്യായ വകുപ്പിൽ സ്പെഷ്യൽ ടീച്ചർ, ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ തസ്തികയ്ക്ക് ഏപ്രിൽ ഒന്നിന് രാവിലെ 10.30 മുതൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് ഒടിആർ പ്രൊഫൈലിൽനിന്ന് ഡൗൺലോഡ് ചെയ്യാം.

ഇന്റർവ്യു

കാറ്റഗറി നമ്പർ 33/2018, 34/2018 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഫിസിക്സ്, 157/2018  ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നേത്ര) (രണ്ടാം എൻസിഎ‐ മുസ്ലിം) തസ്തികകൾക്ക് ഏപ്രിൽ മൂന്നിനും കാറ്റഗറി നമ്പർ 356/2017 ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ,  562/2017 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ജേർണലിസം തസ്തികകൾക്ക് ഏപ്രിൽ 3, 4, 5 തിയതികളിലും  14/2018 കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡിൽ സൂപ്രണ്ട് (എച്ച്ആർ) (എൻസിഎ‐ഈഴവ/തിയ/ബില്ലവ) ഏപ്രിൽ 11 നും പിഎസ്‌സി   ആസ്ഥാന ഓഫീസിൽ ഇന്റർവ്യു നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 332/2017 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് ഏപ്രിൽ 3, 5, തിയതികളിൽ III കോഴിക്കോട് മേഖലാ  ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും. കൂടുതൽ വിവരങ്ങൾ ഒടിആർ പ്രൊഫൈലിൽ

വകുപ്പുതല പരീക്ഷ മാറ്റി

ഏപ്രിൽ 6, 23, 24 തിയതികളിൽ നടത്താൻ നിശ്ചയിച്ച വകുപ്പുതല പരീക്ഷ പാർലമെന്റ് ഇലക്ഷൻ കാരണം ഏപ്രിൽ 04, 09, 11 തിയതികളിലേക്ക് മാറ്റി.

പരീക്ഷ മാറ്റി

2019 മെയ് 22, 24 തിയതികളിൽ നടത്താൻ നിശ്ചയിച്ച ഒഎംആർ പരീക്ഷ സമയം പുന:ക്രമീകരിച്ച് ഓൺലൈൻ പരീക്ഷയായി നടത്തും.

വകുപ്പുതല പരീക്ഷ

2019 ജനുവരിയിലെ വകുപ്പുതല പരീക്ഷയുടെ ഭാഗമായി നടത്തുന്ന കേരള ജയിൽ ഓഫീസേഴ്സ് ടെസ്റ്റ് പേപ്പർ കകക/കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് ടെസറ്റ് പേപ്പർ II  എന്നിവയുടെ പ്രായോഗിക പരീക്ഷ ഏപ്രിൽ 05, 06 തിയതികളിൽ തിരുവനന്തപുരം മൂക്കുന്നിമല ഫയറിങ് റേഞ്ചിൽ രാവിലെ 6.30  മുതൽ നടത്തും. പബ്ലിക് സർവീസ് കമീഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകളിൽ ഷെഡ്യൂൾഡ് കാസ്റ്റ് കൺവർട്ട്സ് ടു ക്രിസ്ത്യാനിറ്റി എന്ന വിഭാഗത്തെ ഒഎക്സ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കെഎസ്&എസ്എസ്ആറിൽ പരിവർത്തിത ക്രിസ്ത്യാനികളെന്നതിന് ഷെഡ്യൂൾഡ് കാസ്റ്റ് കൺവർട്ട്സ് ടു ക്രിസ്ത്യാനിറ്റിയെന്ന്് ഉപയോഗിച്ചിരിക്കുന്നതിനാൽ ഒഎക്സ് എന്ന് രേഖപ്പെടുത്തുന്നതിന് പകരം  എസ്സിസിസി എന്ന് മാറ്റി. ഇനി കമീഷൻ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങൾ, റാങ്ക് ലിസ്റ്റ്, റൊട്ടേഷൻ ചാർട്, അപ്പോയിന്റ്മെന്റ് ചാർട് എന്നിവ ഉൾപ്പെടെ എല്ലാ രേഖകളിലും ഒഎക്സ് എന്നതിന് പകരം എസ്സിസിസി എന്നാണ് ഉപയോഗിക്കുക.

ഓൺലൈൻ പരീക്ഷ കൂടുതൽ
എൻജിനിയറിങ് കോളേജുകളിലേക്കും

കേരള പബ്ലിക് സർവീസ് കമ്മിഷൻ ഓൺലൈൻ പരീക്ഷകൾ വിവിധ എൻജിനിയറിങ് കോളേജുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി എഐസിടിഇ അംഗീകാരമുള്ളതും കേരള സാങ്കേതിക സർവകലാശാലയിൽഅഫിലിയേറ്റ് ചെയ്തതുമായ എൻജിനിയറിങ് കോളേജുകളിൽനിന്നും താൽപര്യപത്രം ക്ഷണിച്ചു. വിശദമായ അറിയിപ്പും  പ്രൊഫോർമയും  website ൽ.

 


പ്രധാന വാർത്തകൾ
 Top